For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സുബ്രതോ കപ്പ്; ബംഗ്ലാദേശ് ടീമിനെ തോല്‍പ്പിച്ചിട്ടും നിര്‍ഭാഗ്യത്തില്‍ തട്ടി കേരള ടീം പുറത്തായി

ദില്ലി: സുബ്രതോ കപ്പ് അന്തര്‍ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അണ്ടര്‍-17 വിഭാഗത്തില്‍ നിന്നും കേരള ടീം പുറത്തായി. കേരളത്തെ പ്രതിനിധീകരിക്കുന്ന എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സ്. ചേലേമ്പ്ര ഗോള്‍ശരാശരിയില്‍ രണ്ടാമതെത്തിയതോടെ പുറത്താവുകയായിരുന്നു. പൂള്‍ ഇ യിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് എയര്‍ഫോഴ്‌സ് ടീമിനെ 6-1 എന്ന നിലയില്‍ കേരളം തോല്‍പ്പിച്ചെങ്കിലും പൂളില്‍ ഒന്നാം സ്ഥാനത്തെത്താനായില്ല.

മരണഗ്രൂപ്പ് എന്നറിയപ്പെട്ട ഗ്രൂപ്പില്‍ മിസോറാമിനും കേരളത്തിന് ഒരേ പോയന്റായതിനെ തുടര്‍ന്നാണ് ഗോള്‍ ശരാശരിയിലൂടെ പൂള്‍ വിജയയിയെ നിശ്ചയിച്ചത്. കേരളം മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മിസോറാമിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതാണ് തിരിച്ചടിയായി. ഐബിഎസ്ഒ ഡല്‍ഹിയെ 12-3 എന്ന നിലയിലും, വെസ്റ്റ് ബംഗാളിനെ 3-0 എന്ന നിലയിലും ടീം പിന്നീട് പരാജയപെടുത്തിയിരുന്നു.

subrotocup

അവസാന മത്സരത്തില്‍ വലിയ ഗോള്‍ശരാശരിയില്‍ വിജയം ലക്ഷ്യമാക്കിയിറങ്ങിയ ചേലബ്രയ്ക്കുവേണ്ടി ക്യാപറ്റന്‍ നന്ദു കൃഷ്ണ ഹാട്രിക് നേടി. മുഹമ്മദ് റോഷന്‍, അബ്ദുള്‍ ഫാഹിസ്, ഹേമന്ദ് എന്നിവരും സ്‌കോര്‍ ചെയ്തു. അതേസമയം, ഗോളെന്നുറച്ച അവസരങ്ങള്‍ നഷ്ടമാക്കിയത് വിനയായി. മന്‍സൂര്‍ അലിയാണ് ടീം കോച്ച്. മാനേജര്‍ ബൈജീവ്, ഫിസിയോ നിംഷാദ് ടി.കെ, ഒഫീഷ്യല്‍ സ് മുഹമ്മദ്, ഫസലുല്‍ ഹഖ് എന്നിവര്‍ ടീമിനോടൊപ്പം ഉണ്ടായിരുന്നു.

Story first published: Friday, September 13, 2019, 11:02 [IST]
Other articles published on Sep 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+