വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കേരളത്തിനും ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടച്ച്, കേരള യുണൈറ്റഡ് തയ്യാര്‍

യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ സംരഭമാണിത്

1

മലപ്പുറം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ടീമായ കേരള യുണൈറ്റഡിനെ എടവണ്ണയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. മലപ്പുറം എടവണ്ണയിലെ സീതിഹാജി സ്റ്റേഡിയത്തില്‍ മുന്‍ അന്താരാഷ്ട്രാ താരം ഐ.എം വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ കീഴിലുള്ള ടീമാണ് കേരള യുണൈറഡ്. ഫുട്ബോള്‍ ആരാധകരുടെ വന്‍ വരവേല്‍പോടെയാണ് ചടങ്ങിന് വിജയന്‍ തുടക്കമിട്ടത്.

ചടങ്ങില്‍ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ടി. ആസിഫ് സഹീര്‍ ടീമിന്റെ പരിശീലന ജഴ്സി ടീം നായകന്‍ അര്‍ജുന്‍ ജയരാജിന് കൈമാറി നിര്‍വഹിച്ചു. സഹോദര ക്ലബ്ബായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ ജഴ്സി വിജയനും അല്‍ ഹിലാല്‍ യുണൈറ്റഡിന്റെ ജഴ്സി ആസിഫ് സഹീറിനും കോച്ച് ഷാജിറുദ്ദീന്‍ കോപ്പിലാന്‍ ഉപഹാരമായി നല്‍കി. ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍ അതിഥികള്‍ക്കുള്ള മൊമെന്റോ വിതരണം ചെയ്തു. എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ പരിശീലനം ആരംഭിക്കുമെന്ന് ക്ലബ്ബിന്‍റെ ജനറല്‍ മാനേജര്‍ സക്കരിയ്യ വയനാട്, സി.ഇ.ഒ ഷബീര്‍ മണ്ണാരില്‍ എന്നിവര്‍ അറിയിച്ചു. ഇരുവരും അല്‍ഹിലാല്‍ യുണൈറ്റഡ് ക്ലബ്ബുമായി പ്രവര്‍ത്തിക്കുന്നവരാണ്. മരണമടഞ്ഞ ലോക ഫുട്ബോള്‍ താരങ്ങള്‍ക്ക് ഒരു മിനിറ്റ് മൗനം ആചരിച്ചാണ് ചടങ്ങിന് തുടക്കമിട്ടത്.

2

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്, ബെല്‍ജിയം ലീഗിലെ ബിര്‍ ഷോട്ട്, യു.എ.ഇയിലെ അല്‍ഹിലാല്‍ യുണൈറ്റഡ് എന്നിവയാണ് യുണൈറ്റഡ് വേള്‍ഡിന്റെ മറ്റു ക്ലബ്ബുകള്‍. ആദ്യഘട്ടത്തില്‍ കേരള പ്രീമിയര്‍ ലീഗിലും പിന്നീട് ഐ ലീഗ്, ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പുകളിലും കേരള യുണൈറ്റഡ് ടീം കളത്തിലിറങ്ങും.

എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിന്റ് ടി അഭിലാഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം സുധീര്‍കുമാര്‍ ഐ.എം വിജയന്‍, ആസിഫ് സഹീര്‍, ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍ സംസാരിച്ചു. ടീം കോച്ച് ഷാജിറുദ്ദീന്‍ കോപ്പിലാന്‍, മീഡിയാ മാനേജര്‍ ടി. പി ജലാല്‍, ടീം മാനേജര്‍ ജുവല്‍ ജോസ്, ഫിസിക്കല്‍ ട്രൈനര്‍ പി വിവേക്, ഫിസിയോ പി അനസ്, വേക്കപ്പ് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കപ്പൂര്‍ പങ്കെടുത്തു.

3
Story first published: Friday, January 15, 2021, 19:40 [IST]
Other articles published on Jan 15, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X