വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്‌ബോള്‍ ഫീവറിലേക്ക് കൊച്ചി... ബ്ലാസ്റ്റേഴ്‌സ് വീണ്ടും അങ്കത്തട്ടില്‍, എതിരേ വരുന്നത് വമ്പന്‍മാര്‍

ലാ ലിഗ വേള്‍ഡ് ടൂര്‍ണമെന്റ് 24 മുതല്‍

കൊച്ചി: റഷ്യന്‍ ലോകകപ്പിന്റെ ആവേശത്തിന് കൊടിയിറങ്ങിയതിനു പിന്നാലെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കാന്‍ പുതിയൊരു ടൂര്‍ണമെന്റ് വരുന്നു. മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്‌സുള്‍പ്പെടെ മൂന്നു വമ്പന്‍ ടീമുകള്‍ അണിനിരക്കുന്ന ലാ ലിഗ വേള്‍ഡിനെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു.

ഐഎസ്എല്ലിന്റെ പുതിയ സീസണിനുള്ള തയ്യാറെടുപ്പായാണ് മഞ്ഞപ്പട ടൂര്‍ണമെന്റിനെ കാണുന്നത്. ഓസ്‌ട്രേലിയയിലെ മുന്‍ നിര ക്ലബ്ബായ മെല്‍ബണ്‍ സിറ്റി എഫ്‌സി, സ്പാനിഷ് ലീഗിലെ കരുത്തരായ ജിറോണ എഫ്‌സി എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.

രണ്ടു മല്‍സരങ്ങള്‍ വീതം

ഒരാഴ്ച കൊണ്ട് അവസാനിക്കുന്ന ചാംപ്യന്‍ഷിപ്പാണ് ലാ ലിഗ വേള്‍ഡ്. ഓരോ ടീമിനും രണ്ടു മല്‍സരങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. 24ന് മെല്‍ബണ്‍ സിറ്റി എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോരാട്ടം. 28ന് രണ്ടാമത്തെ കളിയില്‍ മഞ്ഞപ്പട ജിറോണയെ നേരിടും. ഈ രണ്ടു കളികള്‍ കൂടാതെ 27ന് മെല്‍ബണും ജിറോണയും തമ്മിലും കൊമ്പുകോര്‍ക്കുന്നുണ്ട്. എല്ലാ മല്‍സരങ്ങളും വൈകീട്ട് അഞ്ചു മണിക്കാണ് ആരംഭിക്കുന്നത്.

ശക്തമായ ടീം

ശക്തമായ ടീമുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്. പുതിയ സീസണിനു മുന്നോടിയായി ചില താരങ്ങളെക്കൂടി മഞ്ഞപ്പട തങ്ങളുടെ തട്ടകത്തിലെത്തിച്ചിട്ടുണ്ട്. അവരുടെ അരങ്ങേറ്റത്തിന് കൂടി ലാ ലിഗ വേള്‍ഡ് സാക്ഷിയാവും. മലയാളി ഡിഫന്‍ഡറും ഇന്ത്യന്‍ താരവുമായ അനസ് എടത്തൊടികയാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിയ പ്രമുഖന്‍. മറ്റൊരു മലയാളി താരമായ എംപി സക്കീറും ഇത്തവണ മഞ്ഞപ്പടയ്‌ക്കൊപ്പമുണ്ട്.

നിരവധി മലയാളികള്‍

ടൂര്‍ണമെന്റിനായി 31 അംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. ഇവരില്‍ 11 പേരും മലയാളികളാണ്. ഇവരില്‍ ആറു പേര്‍ നേരത്തേ ഐഎസ്എല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചവരാണെങ്കില്‍ മറ്റു പേര്‍ക്ക് ഇത് അരങ്ങേറ്റമാണ്.
സികെ വിനീത്, അനസ് എടത്തൊടിക, എംപി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദു സമദ്, അബ്ദുള്‍ ഹക്കു, എംഎസ് സുജിത്ത്, ഋഷിദത്ത്, ജിഷ്ണു, അഫ്ദാല്‍, എംഎസ് ജിതിന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെ മലയാളി താരങ്ങള്‍.

ടിക്കറ്റ് വില്‍പ്പന തുടങ്ങി

ലാ ലിഗ വേള്‍ഡ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 19ന് തന്നെ ആരംഭിച്ചിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് ടിക്കറ്റ് വില്‍പ്പനയുള്ളത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ബോക്‌സ് ഓഫീസിനെ കൂടാതെ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ 14 കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. www.insider.in എന്ന വെബ്‌സൈറ്റ് വഴിയും പേ ടിഎം വഴിയും ഓണ്‍ലൈന്‍ ടിക്കറ്റ് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്കു 62355 44444 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

നാലാം നമ്പറില്‍ ആര്? ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇവര്‍ക്കാവും.. എല്ലാം കേമന്‍മാര്‍നാലാം നമ്പറില്‍ ആര്? ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇവര്‍ക്കാവും.. എല്ലാം കേമന്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരികള്‍... തൊട്ടാല്‍ പൊള്ളും!! കൂട്ടത്തില്‍ സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരികള്‍... തൊട്ടാല്‍ പൊള്ളും!! കൂട്ടത്തില്‍ സഞ്ജുവും

Story first published: Saturday, July 21, 2018, 13:14 [IST]
Other articles published on Jul 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X