Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബ്ലാസ്റ്റേഴ്‌സ് ജയിച്ചേ തീരൂ; ചെന്നൈയ്‌ക്കെതിതെ പകരം വീട്ടാന്‍ സുവര്‍ണാവസരം

കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി നിലനില്‍പ്പിന്റെ പോരാട്ടമാണ്. ശേഷിക്കുന്ന നാല് ലീഗ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകൂ. ശനിയാഴ്ച ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ജയത്തിനൊപ്പം പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്. സീസണിലെ ആദ്യ കൂടിക്കാഴ്ചയില്‍ ചെന്നൈയിന്‍ ബ്ലാസ്‌റ്റേഫ്‌സിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം.

സീസണിലെ ആദ്യ പകുതിയില്‍നിന്നും ബ്ലാസ്റ്റേഴ്‌സ് ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു. പരിക്കേറ്റ കളിക്കാര്‍ തിരിച്ചുവന്നതും താരങ്ങള്‍ ഫോമിലേക്കുയര്‍ന്നതും ബ്ലാസ്‌റ്റേഴ്‌സിന് ജയപ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച കളിയാണ് പുറത്തെടുത്തെങ്കിലും തോല്‍വിയായിരുന്നു ഫലം. നിലവില്‍ 14 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സസ്‌പെന്‍ഷനിലായ പരിശീലകന്‍ എല്‍ക്കോ ഷട്ടോരി ടീമിന് നിര്‍ദ്ദേശങ്ങളുമായി മൈതാനത്തുണ്ടാകില്ല. ടീമിനായി ഇതുവരെ 15 ഗോളുകള്‍ കണ്ടെത്തിയ ഒഗ്ബച്ചെ-റഫേല്‍ മെസി സഖ്യത്തിലാണ് കേരളത്തിന്റെ ഗോള്‍പ്രതീക്ഷകള്‍.

keralablasters-chennaiyinfc

മറുവശത്ത് ചെന്നൈയിന്‍ എഫ്‌സിയും പുറത്താകലിന്റെ വക്കിലാണ്. നരിജസ് വാള്‍സ്‌കിസും ആന്ദ്രെ ഷെംബ്രിയുമാണ് ചെന്നെയിന്റെ തുറുപ്പുചീട്ട്. ഐറിഷ് കോച്ച് ഓവെന്‍ കോയ്ല്‍ എത്തിയശേഷം ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അവസാനം കളിച്ച മൂന്നു കളികളും ജയിച്ചാണ് ചെന്നൈ കൊച്ചിയില്ലെത്തുന്നത്. പ്രതിരോധം മെച്ചപ്പെടുത്തി ആക്രമണത്തിന് മുനകൂട്ടിയാകും ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുകയെന്ന് പരിശീലകന്‍ വ്യക്തമാക്കി.

Story first published: Saturday, February 1, 2020, 12:13 [IST]
Other articles published on Feb 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+