വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ആശ്വാസജയം തേടി ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍; എതിരാളി ബെംഗളുരു

കൊച്ചി: ഐഎസ്എല്‍ ആറാം സീസണിലും ആരാധകര്‍ കൈവിട്ടുകഴിഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസജയം തേടി കൊച്ചിയില്‍ കളിക്കാനിറങ്ങുന്നു. ശനിയാഴ്ച രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ചാമ്പ്യന്മാരായ ബെംഗളുരു എഫ്‌സിയാണ് എതിരാളി. പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ നാലു കളികളില്‍ ഒന്നില്‍പ്പോലും ജയിക്കാനായിട്ടില്ല. അതേസമയം, ബെംഗളുരു പ്ലേ ഓഫ് ഉറപ്പിച്ചാണ് കൊച്ചിയിലിറങ്ങുന്നത്.

കളിക്കാരുടെ പരിക്കാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് വിനയായത്. സീസണ്‍ ആരംഭിക്കുമ്പോഴേക്കും പ്രധാന കളിക്കാര്‍ക്ക് പരിക്കേറ്റതിനാല്‍ ടീമിന് മുന്നേറാനായില്ല. പ്രതിരോധത്തിലെ പാളിച്ചകളും പല കളികളിലും വിനയായി. മികച്ച പരിശീലകനെ എത്തിച്ചിട്ടും ടീം മികവുകാട്ടാത്തതോടെ ആരാധകരും ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടുകഴിഞ്ഞു. 16 കളികളില്‍നിന്നും 15 പോയന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ശേഷിക്കുന്ന രണ്ട് കളികളില്‍ ജയിച്ചാല്‍ ഏഴാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷയുണ്ട്.

ഐ ലീഗ്; 10 പേരായി ചുരുങ്ങിയിട്ടും മോഹന്‍ ബഗാന് വമ്പന്‍ ജയംഐ ലീഗ്; 10 പേരായി ചുരുങ്ങിയിട്ടും മോഹന്‍ ബഗാന് വമ്പന്‍ ജയം

islkeralablastersvsbangalurufc

വമ്പന്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ ബെംഗളുരുവിന് ഇത്തവണയും പ്ലേ ഓഫ് ഉറപ്പാണ്. 16 കളികളില്‍നിന്നും 29 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ചാമ്പ്യന്മാര്‍ക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരു സമനിലയെങ്കിലും കിട്ടിയാല്‍ പ്ലേ ഓഫ് ഉറപ്പാണ്. കഴിഞ്ഞ സീസണിലെ മികവ് ഇത്തവണ പുറത്തെടുക്കാന്‍ ബെംഗളുരുവിന് കഴിഞ്ഞിട്ടില്ല. പ്രതിരോധത്തില്‍ തിളങ്ങിയെങ്കിലും മുന്നേറ്റത്തില്‍ മങ്ങി. മികച്ച ജയവുമായി പ്ലേ ഓഫിന് ഒരുങ്ങുകയാകും ബെംഗുരുവിന്റെ ശ്രമം.

Story first published: Saturday, February 15, 2020, 11:26 [IST]
Other articles published on Feb 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X