വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുതിയ സീസണിലേക്ക് കരുത്ത് നേടാന്‍ ബ്ലാസ്റ്റേഴ്‌സ്; അടുത്തമാസം യു.എ.ഇ.യിലേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ഓഗസ്റ്റില്‍ യു.എ.ഇ.യിലേക്ക് പോകാനൊരുങ്ങുകയാണ്. ഐ.എസ്.എല്‍. തുടങ്ങുന്നതിനു മുമ്പ് സൂപ്പര്‍ കപ്പോടെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സീസണിന് തുടക്കമാവുക. അതിനാല്‍ സൂപ്പര്‍ കപ്പിനു മുമ്പുതന്നെ പ്രീ സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മഞ്ഞപ്പട നാട്ടില്‍ മടങ്ങിയെത്തും.

kerala-blasters

പ്രീ സീസണ്‍ പര്യടനം പ്രധാനമായും ഷാര്‍ജയിലേക്കായിരിക്കും എന്നാണ് സൂചന. കഴിഞ്ഞ സീസണിലെ ഐ.എസ്.എല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ബ്ലാസ്റ്റേഴ്‌സ് ഏറെ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. അതിനാല്‍ ഇത്തവണ പുത്തന്‍ ഊര്‍ജം നിറച്ച് കരുത്തരായാണ് ടീം കളത്തിലിറങ്ങുക. കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെ നിറഞ്ഞുകവിയുന്ന ഗാലറികളെ നിരാശപ്പെടുത്താതിരിക്കാനുള്ള തന്ത്രങ്ങളായിരിക്കും മഞ്ഞപ്പട ഇത്തവണ ആവിഷ്‌കരിക്കുക.

പുതിയ കോച്ച് ഈല്‍കോ ഷെറ്റോരിയുടെ കീഴില്‍ ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ സ്വന്തം ഐ.എസ്.എല്‍. ടീം. ഡച്ചുകാരനായ ഷേെറ്റാരി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച നൈജീരിയന്‍ സ്‌ട്രൈക്കര്‍ ബെര്‍ത്തലോം ഒഗ്‌ബെച്ചെ, ഗോള്‍കീപ്പര്‍ ടി.പി.രഹ്നേഷ് എന്നിവരെയും ഷറ്റോറി ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചിട്ടുണ്ട്. 34കാരനായ ബര്‍ത്തലോം കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ കുന്തമുനയായിരുന്നു. 18 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് താരം നേടിയത്. കന്നി ഐ.എസ്.എല്‍ കളിച്ച ഒഗ്‌ബെച്ചെ ഗോള്‍വേട്ടയില്‍ മൂന്നാമതായിരുന്നു.

മി ടൂ വിവാദം വീണ്ടും... പാക് യുവ ഓപ്പണര്‍ ഇമാമുള്‍ ഹഖ് കുടുങ്ങി, തെളിവുകള്‍ പുറത്ത് മി ടൂ വിവാദം വീണ്ടും... പാക് യുവ ഓപ്പണര്‍ ഇമാമുള്‍ ഹഖ് കുടുങ്ങി, തെളിവുകള്‍ പുറത്ത്

ജംഷെഡ്പുര്‍ എഫ്.സി.യുടെ താരങ്ങളായിരുന്ന മരിയോ അര്‍ക്വസ്, സെര്‍ജിയോ സിഡോന്‍ച എന്നിവരും പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലനായി കളത്തിലിറങ്ങു. ഗ്യാനി സ്യുവര്‍ലൂം, മുസ്തഫ നിങ് എന്നിവരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. കെ.പി.രാഹുല്‍, അര്‍ജുന്‍ ജയരാജ്, ബിലാല്‍ ഖാന്‍ തുടങ്ങിയ യുവതാരങ്ങളും ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരും.

Story first published: Thursday, July 25, 2019, 12:36 [IST]
Other articles published on Jul 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X