Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ഒരു മലയാളി താരത്തെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്..

വീണ്ടും ഒരു മലയാളി താരത്തിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Oneindia Malayalam

മുംബൈ സിറ്റി എഫ് സിയുടെ മലയാളി താരമായ സക്കീര്‍ മുണ്ടംപാറ വരുന്ന ഐ എസ എൽ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്‌സിയിൽ പന്തുതട്ടും.മുംബൈ സിറ്റിയുടെ മധ്യനിര താരമാണ് ഇരുപത്തിയെട്ടുകാരനായ സക്കീര്‍.മുംബൈ സിറ്റിക്കു പുറമെ ചെന്നെെയിൻ എഫ് സിക്കു വേണ്ടിയും സക്കീര്‍ കളിച്ചിട്ടുണ്ട്.

മികച്ച വിദേശ താരങ്ങൾക്ക് പുറമെ മലയാളി താരങ്ങളായ അനസ് എടത്തൊടിക ,അബ്ദുല്‍ ഹാക്കു ,ജിതിന്‍ എം എസ് എന്നീ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് നേരത്തെ ടീമിലെത്തിച്ചിരുന്നു.മധ്യനിരയിലും മുന്നേറ്റനിരയിലും മികച്ച വിദേശ താരങ്ങളെ എത്തിച്ചു കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സ് വരും ദിവസങ്ങളിൽ തന്നെ ഐക്കൺ താരത്തെ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.ഈ മാസം അവസാനമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂർണമെന്റ് ആരംഭിക്കുന്നത്.

page

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച സക്കീര്‍ 9 മത്സരങ്ങളിൽ മുംബൈയുടെ മധ്യനിരയിൽ നിറസാനിധ്യമായിരുന്നു .2015 മുതൽ ചെന്നെെയിൻ എഫ് സിക്കുവേണ്ടി കളിച്ച സക്കീര്‍ ലോൺ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സീസണിൽ മുംബൈലേക്കെത്തിയത്. കൊച്ചിയിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായ ചിരാഗ് യുണൈറ്റഡ് കേരളയിലൂടെയാണ് സക്കീര്‍ കരിയർ ആരംഭിക്കുന്നത്.തുടർന്ന് ചർച്ചിൽ ബ്രോതേർസ്,മോഹൻ ബഗാൻ ,ചെന്നൈ സിറ്റി എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും പന്തുതട്ടി.

Story first published: Tuesday, July 10, 2018, 9:42 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+