കൊച്ചി: ഐഎസ്എല്ലിന്റെ അടുത്ത സീസണ് മുന്നില്‍ കണ്ട് കേരള ബ്ലാസ്റ്റേഴ്സില്‍ അഴിച്ചുപണി തുടരുന്നു. ഈ സീസണില്‍ സെമി ഫൈനല്‍ പോലും കാണാതെ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ മഞ്ഞപ്പട പുറത്തായിരുന്നു. പുതിയ സീസണിനു മുന്നോടിയായി മൂന്നാമത്തെ താരത്തെയും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നു. വിങര്‍ സെയ്ത്യാസെന്‍ സിങാണ് ബ്ലാസ്റ്റേഴ്സുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്.
എല്ലാം നേടി, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!! നഷ്ടം ക്രിക്കറ്റിന് തന്നെ
ഐപിഎല്‍: പറയാന്‍ ഇവര്‍ക്കു ടീമുണ്ട്, പക്ഷെ കളിക്കാന്‍ ചാന്‍സില്ല!!
ഐപിഎല്‍: ബാറ്റ്സ്മാന്മാരുടെ അന്തകര്‍... ഇവര്‍ എട്ടു പേര്!! സംഘത്തെ നയിക്കുന്നത് മലിങ്ക
ഈ സീസണിലെ ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു സെയ്ത്യാസെന്‍. മണിപ്പൂരില്‍ നിന്നുള്ള താരം ഡല്‍ഹിക്കു വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. സീസണില്‍ 11 മല്‍സരങ്ങളില്‍ കളിച്ച സെയ്ത്യാസെന്‍ മൂന്നു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു. ഐഎസ്എല്ലില്‍ സെയ്ത്യാസെനിന്റെ മൂന്നാമത്തെ ടീമാണ് ബ്ലാസ്റ്റേഴ്സ്. നേരത്തേ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനു വേണ്ടി കളിച്ച ശേഷമാണ് ഈ സീസണിനു തൊട്ടുമുമ്പ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഇന്ത്യന്‍ ടീമിനു വേണ്ടി അഞ്ചു മല്‍സരങ്ങളിലും 26 കാരന് ഇതുവരെ കളിച്ചിട്ടുണ്ട്.
അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെയ്മിന്‍ലെന്‍ ഡൊംഗലിനെ ടീമിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ട്രാന്‍സ്ഫര്‍ വിപണയില്‍ തുടക്കം കുറിച്ചത്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്കു ചേക്കേറിയത്. ഇന്ത്യന്‍ സ്ട്രൈക്കര്‍ ഹാളിചരണ്‍ നര്‍സറെയാണ് തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്. 23 കാരനും നേരത്തേ നോര്‍ത്ത് ഈസ്റ്റിന്റെ താരമായിരുന്നു.