For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റിയല്‍ കശ്മീര്‍ താരം റിത്വിക് കുമാര്‍ ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണിന് മുന്നോടിയായി റയല്‍ കശ്മീര്‍ മിഡ്ഫീല്‍ഡര്‍ റിത്വിക് കുമാര്‍ ദാസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.23കാരനായ താരത്തിന്റെ ഐഎസ്എല്‍ അരങ്ങേറ്റമാണിത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ റിത്വിക് അവസാന സീസണിലെ ഐ ലീഗില്‍ റിയല്‍ കശ്മീരിനുവേണ്ടി തിളങ്ങിയിരുന്നു. അവസാന സീസണില്‍ 11 മത്സരങ്ങളില്‍ കശ്മീരിനുവേണ്ടി ബൂട്ടണിഞ്ഞ റിത്വിക് രണ്ട് അസിസ്റ്റാണ് നല്‍കിയത്. റിത്വികിന്റെ വരവ് സ്ഥീരീകരിച്ച് ട്വിറ്റര്‍ പേജില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിട്ടുണ്ട്. റിത്വിക് ദാസ് ഒരു ബ്ലാസ്റ്ററാണെന്നും യുവ മിഡ്ഫീല്‍ഡറെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിലൊന്നായ ബേണ്‍പൂരില്‍ നിന്നാണ് റിത്വികിന്റെ വരവ്.സിഎഫ്എല്‍ ഫസ്റ്റ് ഡിവിഷനിലൂടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് താരം മോഹന്‍ ബഗാന്‍ അക്കാദമിയുടെ ഭാഗമായിരുന്നു.കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ പാരമ്പര്യം ഏറ്റുവളര്‍ന്ന താരമാണ് റിത്വിക്. ഐ ലീഗ് ക്ലബ്ബായ സ്‌നോ ലിയോപാര്‍ഡ്‌സിലെത്തുന്നതിന് മുമ്പ് കല്‍ക്കട്ട പ്രീമിയര്‍ ലീഗ് ഗ്രൂപ്പ് ബിയില്‍ കാലിഘട്ട് എഫ്‌സിക്കുവേണ്ടിയും റിത്വിക് കളിച്ചിട്ടുണ്ട്. 2018 ഡിസംബറില്‍ ഐലീഗിലേക്ക് വരവറിയിച്ച റിത്വിക് മികച്ച വേഗത്തിലൂടെയും പന്തടക്കത്തിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി.

ritwikkumardas

'ഐഎസ്എല്ലിലേക്കുള്ള അരങ്ങേറ്റം ഇന്ത്യയിലെ വലിയ ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴിസിലൂടെയായത് അനുഗ്രഹമായി തോന്നുന്നു. എന്റെ കരിയറിലെ വലിയ വഴിത്തിരിവാണിത്.വലിയ ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.അവര്‍ക്ക് മുന്നില്‍ കളിക്കുന്നതിനായി കാത്തിരിക്കാനാവുന്നില്ല. പോസിറ്റീവായാണ് കാര്യങ്ങളെ കാണുന്നതെന്നും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകരോടൊപ്പം പ്രവര്‍ത്തിച്ച് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്ത് ആരാധകരെ സന്തോഷിപ്പിക്കും' റിത്വിക് പ്രതികരിച്ചു.

ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയ റിത്വികിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് അഭിനന്ദിച്ചു.ബ്ലാസ്‌റ്റേഴ്‌സിലെത്തിയ റിത്വിക് ഈ കുടുംബത്തിന്റെ ഭാഗമായിരിക്കുകയാണ്. കരിയര്‍ രൂപപ്പെടുത്തിയെടുക്കാനുള്ള മികച്ച അവസരമാണ് റിത്വികിന് ലഭിച്ചിരിക്കുന്നത്. ടീമിന്റെ വളര്‍ച്ചയ്ക്കായി ഏറ്റവും മികച്ച പ്രകടനം തന്നെ റിത്വിക് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എല്ലായ്‌പ്പോഴും യുവതാരങ്ങളെ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

blasterstweet

കഴിഞ്ഞ കുറച്ചുസീസണുകളിലായി ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്. കഴിഞ്ഞ സീസണോടെ സന്തേഷ് ജിങ്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് ടീമിന് ക്ഷീണമാവും. നിലവിലെ ടീമിന്റെ സൂപ്പര്‍ സ്‌ട്രൈക്കറായ ബാര്‍ത്തലോമ്യു ഓഗ്‌ബെച്ചയും ക്ലബ്ബുവിടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.കൊറോണയുടെ പശ്ചാത്തലത്തില്‍ വരുന്ന സീസണില്‍ കാണികളെ ഉള്‍പ്പെടുത്താതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഐഎസ്എല്‍ മത്സരങ്ങള്‍ നടത്തുക.

Story first published: Thursday, July 16, 2020, 9:31 [IST]
Other articles published on Jul 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+