Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍..

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ യുവ താരം ഹോളിചരണ്‍ നര്‍സാരി ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പന്ത് തട്ടും. ഐ.എസ്.എൽ നാലാം സീസണിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിന്നും താരമായിരുന്ന ഹോളിചരണ്‍ കഴിഞ്ഞ സീസണിൽ മികച്ച യുവ മധ്യനിര കളിക്കാരിൽ ഒരാളാണ്.താരം ക്ലബ്ബുമായി കരാറിലെത്തിയത് ബ്ലാസ്റ്റേഴ്‌സ് ഒദ്യോഗികമായി ട്വിറ്റർ പേജിലൂടെ അറിയിച്ചിട്ടുണ്ട്.

halicharan narzary

താരം ക്ലബ്ബുമായി കരാറിലെത്തിയെന്ന വാർത്തകൾ നേരത്തെതന്നെ വന്നിരുന്നു എങ്കിലും കരാർ വിവിവരം എപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ഒദ്യോഗികമായി പ്രഖ്യാപിച്ചത്.കഴിഞ്ഞ സീസണിൽ 45 ലക്ഷം രൂപയ്ക്കായിരുന്നു നര്‍സാരി നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിലെത്തിയത്,അതിനേക്കാൾ കൂടുതൽ തുകയ്ക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


2010 ൽ പാലിയോൺ ആരോസ് എന്ന ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ നര്‍സാരി ലോൺ അടിസ്ഥാനത്തിൽ ഡെംപോയ്ക്കുവേണ്ടിയും ഗോവയ്ക്കുവേണ്ടിയും കളിച്ചു.2014 ലെ ആദ്യ ഐ എസ് എല്ലില്‍ എഫ് സി ഗോവൻ നിരയിൽ കളിച്ച ഹോളിചരണ്‍ നര്‍സാരി തുടർന്നുള്ള സീസണിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ചേക്കേറി.നോര്‍ത്ത് ഈസ്റ്റിനായി 16 മത്സരങ്ങൾ കളിച്ചിട്ടുള്ള നര്‍സാരി 3 അസിസ്റ്റുകളും സ്വന്തമാക്കിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഇന്ത്യയുടെ മധ്യനിരയിൽ പ്രധാന നീക്കങ്ങൾ നടത്തിയത് നര്‍സാരിയായിരുന്നു.

കഴിഞ്ഞ വാരം മലയാളി പ്രതിരോധതാരം അനസ് എടത്തൊടികയെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.

Story first published: Wednesday, June 13, 2018, 8:46 [IST]
Other articles published on Jun 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+