For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട കാക്കാൻ ഫ്രഞ്ച് പോരാളി..

By Desk

രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത സീസണിലേക്കുള്ള ആദ്യ വിദേശ താരത്തെ പ്രഖ്യാപിച്ചു.ഫ്രഞ്ച് പ്രധിരോധ താരമായ സിറിൽ കാലിയെയാണ് പരിശീലകൻ ഡേവിഡ് ജയിംസിന്റെ താല്പര്യ പ്രകാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചിരിക്കുന്നത്.താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്റർ പേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട് .താരവുമായി ഒരു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.സെൻട്രൽ ഡിഫൻഡർ പൊസിഷനിൽ കളിക്കുന്ന താരം ഏകദേശം ഒരു പതിറ്റാണ്ടോളം ഗ്രീക്ക് ലീഗിൽ കളിച്ചിട്ടുണ്ട്.ഗ്രീക്ക് ക്ലബ്ബായ അപോളൻ പൊണ്ടോവിൽ നിന്നാണ് ഈ മുപ്പത്തിനാലുകാരൻ ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.ഗ്രീക്ക് ലീഗിൽ 160 ലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള കാലി 11 തവണ എതിർ ഗോൾ വല ചലിപ്പിച്ചിട്ടുണ്ട്.

keralablastrs

അനസ് എടത്തൊടിക, ജിങ്കൻ,ലാൽറുവത്താര എന്നിവർ അടങ്ങുന്ന കരുത്തുറ്റ പ്രധിരോധനിരയ്ക്ക് കൂടുതൽ കരുത്തുപകരനാണ് ഫ്രഞ്ച് താരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്.താരത്തെ ഒരു സെക്കൻഡ് ഓപ്‌ഷനായിട്ടാകും ഡേവിഡ് ജെയിംസ് കണക്കുകൂട്ടുക.

2016 ൽ ഫ്രഞ്ച് താരം സെൻഡ്രിക്‌ ഹെങ്‌ബെർട്ടിനു ശേഷം ആദ്യമായിട്ടാണ് മറ്റൊരു ഫ്രഞ്ച് താരം കേരളം ബ്ലാസ്റ്റേഴ്സിലേക്ക് കാലുകുത്തുന്നത്.


പുത്തൻ പോരാട്ട രീതികളോടെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് എത്തുന്നത്.കഴിഞ്ഞ സീസണുകളിലൊന്നും കാണാത്ത പ്രീ സീസൺ ടൂർണമെന്റാണ് പുതിയ പ്രത്യേകത. ഈ മാസം അവസാനം നടുക്കുന്ന പ്രീ സീസൺ ടൂർണമെൻറ്റിൽ സ്പാനിഷ് ടീമായ ജിറോണാ എഫ് സിയുമായും ആസ്‌ട്രേലിയൻ ക്ലബ്ബായ മെൽബോൺ സിറ്റി എഫ് സിയുമായും ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും.

Story first published: Wednesday, July 4, 2018, 8:49 [IST]
Other articles published on Jul 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+