വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: അറ്റാക്കിങ് മിഡ്ഫീല്‍ഡറെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്, ഗിവ്‌സണ്‍ സിങ് മഞ്ഞക്കുപ്പായത്തില്‍

ഇന്ത്യന്‍ ആരോസില്‍ നിന്നാണ് 17 കാരന്റെ വരവ്

By Staff

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. 18കാരനായ ഗിവ്‌സണ്‍ ഐ ലീഗ് ടീമായ ഇന്ത്യന്‍ ആരോസില്‍ നിന്നാണ് മഞ്ഞപ്പടയിലെത്തിയത്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ആരോസിനു വേണ്ടി പ്രൊഫെഷണല്‍ അരങ്ങേറ്റം കുറിച്ച താരം 16 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഗോളുകളുകള്‍ നേടുന്നതിനൊപ്പം രണ്ടു അസിസ്റ്റുകളും നല്‍കിയിരുന്നു.

1

ഫുട്‌ബോള്‍ പ്രേമികള്‍ ധാരാളമുള്ള മണിപ്പൂരിലെ മൊയ്‌രംഗ് എന്ന ചെറിയ പട്ടണത്തില്‍ നിന്നാണ് ഗിവ്‌സണിന്റെ വരവ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ആണ് എനിക്ക് ഫുട്‌ബോളിനോട് അഭിനിവേശം തോന്നി തുടങ്ങുന്നത്. സ്‌പോര്‍ട്‌സിനോട് വളരെയധികം ആഭിമുഖ്യം പുലര്‍ത്തുന്ന എന്റെ സംസ്ഥാനത്തെ പോലെ തന്നെയുള്ള ഒരു നാട്ടലെ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ട്. എന്റെ കരിയര്‍ തുടങ്ങിയതേയുള്ളൂ. വലിയ ലക്ഷ്യങ്ങള്‍ എനിക്കും ടീമിനുവേണ്ടിയും നേടിയെടുക്കേണ്ടതുണ്ട്. എന്നെ ഈ മഞ്ഞ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത ക്ലബ്ബിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു. സ്വപ്നസാക്ഷാത്കാരത്തിനായി എന്തെല്ലാം നല്‍കണമോ അതെല്ലാം താന്‍ നല്‍കുമെന്നും ഗിവ്‌സണ്‍ പറഞ്ഞു.

ഐ ലീഗിലെ തന്നെ മിനെര്‍വ പഞ്ചാബ് എഫ്‌സിയാണ് ഗിവ്‌സണിലെ പ്രതിഭയെ ആദ്യം കണ്ടെത്തിയത്. ഇന്ത്യയുടെ അണ്ടര്‍ 17 കോച്ച് കൂടിയായ നിക്കോളെയ് ആദമിനു കീഴില്‍ മിനെര്‍വയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തെ ആരോസിന്റെ ഭാഗമാക്കിയത്. 2017ല്‍ ഇന്ത്യയുടെ അണ്ടര്‍ 17 ടീമിലെത്താനായില്ലെങ്കിലും എഐഎഫ്എഫിന്റെ അക്കാദമിയില്‍ ഗിവ്‌സണിനു ഇടം ലഭിച്ചു. അതിനു ശേഷം ഇന്ത്യന്‍ യൂത്ത് ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് ഗിവ്‌സണ്‍. ബിബിയാനോ ഫെര്‍ണാണ്ടസ് പരിശീലിപ്പിച്ച ഇന്ത്യയുടെ അണ്ടര്‍ 16 ടീം 2018ലെ എഎഫ്‌സി ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ സംഘത്തിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു ഗിവ്‌സണ്‍.

2

ആരോസിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ഗിവ്‌സണ്‍. എല്ലായ്‌പ്പോഴും തന്റെ പ്രായത്തിനപ്പുറമുള്ള പക്വത താരം കാണിച്ചിട്ടുണ്ട്. ടീമില്‍ ഒരു നല്ല അംഗമായിരിക്കും ഗിവ്‌സണെന്നുറപ്പുണ്ട്. കഠിനാധ്വാനം തുടരുകയാണെങ്കില്‍ താരം കൂടുതല്‍ ഉയരങ്ങളിലേക്ക് പോവും. ഗിവ്‌സണിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വളരെയധികം സന്തോഷമുണ്ട്, ഒപ്പം അദ്ദേഹത്തിന്റെ നല്ല ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് വ്യക്തമാക്കി.

Story first published: Wednesday, August 19, 2020, 18:02 [IST]
Other articles published on Aug 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X