വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്ലാസ്‌റ്റേഴ്‌സിന് സല്യൂട്ട്... ഇന്ത്യയില്‍ ഇതാദ്യം, ജിങ്കന് ക്ലബ്ബിന്റെ വിലമതിക്കാനാവാത്ത സമ്മാനം

ആറു വര്‍ഷത്തിനു ശേഷമാണ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സിനോടു വിട പറഞ്ഞത്

കൊച്ചി: ഐഎസ്എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ തങ്ങള്‍ക്കൊപ്പം ആറു വര്‍ഷം ചെലവഴിച്ച ശേഷം 'കുടുംബത്തില്‍' നിന്നും പടിയിറങ്ങിയ ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിലമതിക്കാനാവാത്ത സമ്മാനം. കരിയറിലുടനീളം ജിങ്കന്‍ ധരിച്ച 21ാം നമ്പര്‍ ജഴ്‌സി എന്നെന്നേക്കുമായി പിന്‍വലിച്ചാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ നായകനെ യാത്രയാക്കിയത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്ലബ്ബ് ഈ തരത്തില്‍ ക്ലബ്ബ് വിട്ട ഏതെങ്കിലുമൊരു താരത്തിന്റെ ജഴ്‌സി ഉപേക്ഷിക്കുന്നത്. ടീമിന്റെ പ്രചോദനമായിരുന്ന ജിങ്കനോടുള്ള ആദരസൂചകമായാണ് ജഴ്‌സി പിന്‍വലിക്കുന്നതെന്നു ക്ലബ്ബ് അറിയിച്ചു.

1

ഇത്രയും വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ക്ലബ്ബിന് നല്‍കിയ സംഭാവനകളില്‍ ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖില്‍ ഭരദ്വാജ് വാര്‍ത്താക്കുറിപ്പിലൂടെ നന്ദി അറിയിച്ചു. ക്ലബ്ബിനോടും ആരാധകരോടും കാണിച്ച ആത്മസമര്‍പ്പണം, വിശ്വാസ്യത, പാഷന്‍ എന്നിവയ്ക്കു സന്ദേഷിന് ഈയവസരത്തില്‍ നന്ദി അറിയിക്കുന്നു. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സന്ദേഷിന്റെ ആഗ്രഹത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബഹുമാനിക്കുന്നു. പുതിയ യാത്രയ്ക്കു എല്ലാ വിധ ആശംസകളും നേരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയത്തില്‍ എക്കാലവും അദ്ദേഹമുണ്ടാവുക തന്നെ ചെയ്യും. ക്ലബ്ബിനു നല്‍കിയ സംഭാവനകളോടുള്ള ആദരസൂചകമായി ഞങ്ങള്‍ അദ്ദേഹത്തിന്റെ 21ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കുകയാണെന്നു ഭരദ്വാജിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

ഹാര്‍ദിക്കുമായി 'ഏറ്റുമുട്ടാനില്ല', അത് ബാധിക്കുക സ്വയം തന്നെ, ലക്ഷ്യം ഒന്നു മാത്രമെന്ന് വിജയ്ഹാര്‍ദിക്കുമായി 'ഏറ്റുമുട്ടാനില്ല', അത് ബാധിക്കുക സ്വയം തന്നെ, ലക്ഷ്യം ഒന്നു മാത്രമെന്ന് വിജയ്

കശാപ്പുകാരന്‍ ധോണി, എന്താണ് അന്നു കാണിച്ചത്? അതുപോലൊരു ബാറ്റിങ് പ്രകടനം കണ്ടിട്ടില്ല- കൈഫ്കശാപ്പുകാരന്‍ ധോണി, എന്താണ് അന്നു കാണിച്ചത്? അതുപോലൊരു ബാറ്റിങ് പ്രകടനം കണ്ടിട്ടില്ല- കൈഫ്

2014ല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ ജിങ്കന്‍ ടീമിന്റെ പ്രതിരോധക്കോട്ടയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. കരിയറില്‍ 76 തവണ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായം ധരിച്ചിട്ടുണ്ട്. എന്നാല്‍ പരിക്ക് വില്ലനായതിനെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും ജിങ്കന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സീസണില്‍ അദ്ദേഹം ടീമിലേക്കു തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി ജിങ്കന്‍ പടിയിറങ്ങിയത്.

2

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ രണ്ടു തവണ മാത്രമേ താരങ്ങളുടെ ജഴ്‌സികള്‍ പിന്‍വലിച്ചിട്ടുള്ളൂ. ഇവ രണ്ടുമാവട്ടെ ഈ താരങ്ങളുടെ മരണശേഷവുമായിരുന്നു. 2004ല്‍ ബ്രസീലിയന്‍ താരം ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിക്കളത്തില്‍ വീണു മരിച്ച ശേഷം ഡെംപോ ഗോവ അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിച്ചിരുന്നു. 2014ല്‍ കളിക്കളത്തില്‍ വച്ചു തന്നെ മരിച്ച പീറ്റര്‍ ബിയാക്‌സാങ്‌സുവാലയുടെ 21ാം നമ്പര്‍ ജഴ്‌സിയും മിസോറാമില്‍ നിന്നുള്ള ക്ലബ്ബായ ബത്‌ലഹേം വെങ്താങും പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നു.

Story first published: Friday, May 22, 2020, 16:08 [IST]
Other articles published on May 22, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X