Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ജയവും ഗോളുമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ് വിടവാങ്ങി, അവസാന കളി ഗോള്‍രഹിതം

ബ്ലാസ്‌റ്റേഴ്‌സ് ISLനോടു വിട പറഞ്ഞു | Oneindia Malayalam
1
1042974

കൊച്ചി: നിരാശാജനകമായ ഗോള്‍രഹിത സമനിലയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിനോടു വിട പറഞ്ഞു. സീസണിലെ അവസാന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി മഞ്ഞപ്പട ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. നേരത്തേ തന്നെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ ജയത്തോടെ തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. പക്ഷെ ഒരു പോയിന്റ് കൊണ്ട് മഞ്ഞപ്പട തൃപ്തിപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. അതേസമയം, നേരത്തേ തന്നെ സെമിയില്‍ സ്ഥാനമുറപ്പിച്ചതിനാല്‍‍ ഈ സമനില നോര്‍ത്ത് ഈസ്റ്റിനെ ബാധിക്കില്ല.

സ്വന്തം കാണികള്‍ക്കു മുന്നില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ മാത്രം ബ്ലാസ്റ്റേഴ്‌സിന് നേടാനായില്ല. ഫിനിഷിങിലെ പിഴവും ഗോള്‍കീപ്പറുടെ തകര്‍പ്പന്‍ സേവുകളും നിര്‍ഭാഗ്യവുമെല്ലാം മഞ്ഞപ്പടയ്ക്കു വിനയാവുകയായിരുന്നു. 12ാം മിനിറ്റില്‍ ഗുര്‍വീന്ദര്‍ സിങ് നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്നു നോര്‍ത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങിയിട്ടും ഇതു മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല .

1

കളിയില്‍ മഞ്ഞപ്പട മികച്ച പ്രകടനമാണ് നടത്തിയത്. നിര്‍ഭാഗ്യം ചതിച്ചില്ലായിരുന്നെങ്കില്‍ ഒന്നാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തുമായിരുന്നു. 34ാം മിനിറ്റില്‍ കറേജ് പെക്ക്യൂസനാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ലഭിച്ചത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ നിരയെ വെട്ടിച്ച് ഓടിക്കയറിയ പെക്ക്യൂസന്‍ ബോക്‌സിന് തൊട്ടരികില്‍ വച്ചു തൊടുത്ത കരുത്തുറ്റ ഗ്രൗണ്ട് ഷോട്ട് ഡൈവ് ചെയ്ത ഗോളിയെ നിസ്സഹായനാക്കിയെങ്കിലും ഇടതു പോസ്റ്റിന്റെ മൂലയില്‍ തട്ടിത്തെറിക്കുകയായിരുന്നു.

12ാം മിനിറ്റില്‍ പെക്ക്യൂസന് തന്നെ മറ്റൊരു നല്ല ഗോളവസരം ലഭിച്ചിരുന്നു. പോപ്ലാറ്റ്‌നിക്ക് നല്‍കിയ പാസ് നെഞ്ചു കൊണ്ടു തടുത്തിട്ട ശേഷം 20 വാര അകലെ നിന്നും പെക്ക്യൂസന്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 23ാം മിനിറ്റില്‍ ഒറ്റയ്ക്കു പന്തുമായി കുതിച്ച പോപ്ലാറ്റ്‌നിക്കിനെ ബോക്‌സിനു തൊട്ടരികില്‍ വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് നാര്‍ത്ത് ഈസ്റ്റ് താരം ഗുര്‍വീന്ദറിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയത്. തുടര്‍ന്നു ബ്ലാസ്റ്റേഴ്‌സിന് നല്ല പൊസിഷനില്‍ വച്ച് ഫ്രീകിക്കും ലഭിച്ചു. പക്ഷെ പോപ്ലാറ്റ്‌നിക്കിന്റെ കിക്ക് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോവുകയായിരുന്നു.

Story first published: Friday, March 1, 2019, 21:46 [IST]
Other articles published on Mar 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+