Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞപ്പട ഒരുങ്ങിത്തന്നെ; നോര്‍ത്ത് ഈസ്റ്റിന്റെ തുറുപ്പുചീട്ടിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി മികച്ച ടീമിനെ കെട്ടിപ്പടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. അവസാന സീസണിലെ തിരിച്ചടികള്‍ മറന്ന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെ ടീമിലെത്തിച്ച് പടയൊരുക്കുന്ന ബ്ലാസ്റ്റേഴ്‌സ് അവസാനമായി റാഞ്ചിയത് നോര്‍ത്ത് ഈസ്റ്റിന്റെ നൈജീരിയന്‍ സ്‌ട്രൈക്കറെയാണ്. നോര്‍ത്ത് ഈസ്റ്റിനെ അവസാന സീസണില്‍ പ്ലേ ഓഫിലേക്ക് കൈപിടിച്ച് നടത്തിയ ബാര്‍ത്തലോമ്യു ഓഗ്‌ബെച്ചെയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്.

ogbeche

ടീമിന്റെ നായകനായിരുന്ന ഓഗ്‌ബെച്ചെ ക്ലബ്ബ് വിട്ടതായി നേരത്തെ തന്നെ നോര്‍ത്ത് ഈസ്റ്റ് അറിയിച്ചിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള കൂടുമാറ്റ അഭ്യൂഹവും ശക്തമായിരുന്നെങ്കിലും ഇന്നലെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി താരത്തിന്റെ വരവ് സ്ഥിരീകരിച്ചത്. ഓഗ്‌ബെച്ചെയെ സ്വാഗതം ചെയ്ത് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റും ഇട്ടിട്ടുണ്ട്. അവസാന സീസണില്‍ ഹാട്രിക്കടക്കം 12 ഗോളാണ് നൈജീരിയന്‍ ദേശീയ താരം നേടിയത്. നൈജീരിയക്ക് വേണ്ടി 11 മത്സരത്തില്‍ നിന്ന് മൂന്ന് ഗോളും 34കാരനായ താരം നേടിയിട്ടുണ്ട്. ഗോവയുടെ ഹോളണ്ട് പ്രതിരോധ താരം ജിയാനി സ്വുവര്‍ലൂണിനെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.

അവസാന സീസണില്‍ തീര്‍ത്തും നിറം മങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്. ആരാധകരും കളിക്കാരും തമ്മിലുള്ള ഭിന്നിപ്പും ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ആരാധകര്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നതുമെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ മൂല്യത്തെ ബാധിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയതും ക്ലബ്ബിനെ ബാധിച്ചിട്ടുണ്ട്. തിരിച്ചടികളെല്ലാം മറന്ന് പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്.

Story first published: Friday, June 7, 2019, 8:46 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+