Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ്, മോഹന്‍ ബഗാന്‍ താരത്തെ ടീമിലെത്തിക്കാന്‍ നീക്കം

പുതിയ ഐഎസ്എല്‍ സീസണിനുള്ള കോപ്പുകൂട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മോഹന്‍ ബഗാന്റെ താജിക്കിസ്ഥാന്‍ താരം കൊമറോണ്‍ ടുര്‍സുനോവിനെ പാളയത്തില്‍ കൊണ്ടുവരാനുള്ള നീക്കം ക്ലബ് ശക്തമായി നടത്തുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാനേജര്‍ കിബു വികുനയ്ക്ക് ടുര്‍സുനോവിനെ ഐ ലീഗില്‍ നിന്നും ഐഎസ്എല്ലില്ലേക്ക് ചാടിക്കാന്‍ പ്രത്യേക താത്പര്യമുണ്ട്. എന്തായാലും ബഗാന്‍ താരത്തെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ടെക്‌നിക്കല്‍ ഡയറക്ടറുടേതാണ്, ക്ലബുമായി ബന്ധമുള്ള അടുത്തവൃത്തം ഒരു സ്പോർട്സ് വെബ്സൈറ്റിനോട് പറഞ്ഞു.

രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ്, മോഹന്‍ ബഗാന്‍ താരത്തെ ടീമിലെത്തിക്കാന്‍ നീക്കം

പോയവര്‍ഷത്തെ ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലാണ് ടുര്‍സുനോവ് ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കളിച്ചത്. അന്ന് അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിര താരം ഗോളടിച്ചു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു താജിക്കിസ്ഥാന്റെ ജയവും.

ഈ മത്സരത്തിന് ശേഷമാണ് മോഹന്‍ ബഗാന്‍ 24 -കാരന്‍ ടുര്‍സുനോവിനെ ടീമിലേക്ക് ക്ഷണിച്ചത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബഗാനുമായി കൊമറോണ്‍ ടുര്‍സുനോവ് കരാര്‍ ഒപ്പിടുകയായിരുന്നു. ഐ ലീഗില്‍ എട്ടു മത്സരങ്ങളാണ് ടുര്‍സുനോവ് കളിച്ചത്. ഇതില്‍ രണ്ടു ഗോളുകളും രണ്ടു അസിസ്റ്റുകളും താരം കാഴ്ച്ചവെച്ചു. ഇക്കഴിഞ്ഞ സീസണില്‍ വലതു വിങ്ങില്‍ ബഗാന്റെ ശക്തിദുര്‍ഗ്ഗമായിരുന്നു കൊമറോണ്‍ ടുര്‍സുനോവ്.

രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ്, മോഹന്‍ ബഗാന്‍ താരത്തെ ടീമിലെത്തിക്കാന്‍ നീക്കം

ഐ ലീഗില്‍ പങ്കെടുക്കുംമുന്‍പ് താജിക്കിസ്ഥാന്‍ ക്ലബുകളായ റെഗാര്‍ താഡ്‌സ്, എഫ്‌സി ഇസ്തിക്ക്‌ലോല്‍ എന്നിവടങ്ങളില്‍ കളിച്ച മുന്‍പരിചയമുണ്ട് താരത്തിന്. താജിക്ക് ലീഗില്‍ 88 തവണ ടുര്‍സുനോവ് കളിച്ചിട്ടുണ്ട്. 26 ഗോളുകളും നേടിയിട്ടുണ്ട്. അഞ്ച് എഎഫ്‌സി കപ്പ് മത്സരങ്ങളില്‍ പങ്കെടുത്ത ചരിത്രവും കൊമറോണ്‍ ടുര്‍സുനോവിന് പറയാനുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്രാന്‍സ്ഫര്‍ പദ്ധതി

പുതിയ സീസണില്‍ ടിരി കേരള ക്യാംപിലെത്തുമെന്നാണ് സൂചന. നായകന്‍ ബര്‍ത്തലോമ്യ ഓഗ്ബച്ചെയെയും സെര്‍ജിയോ സിഡോഞ്ചയെയും ക്ലബ് നിലനിര്‍ത്തും. നേരത്തെ, എല്‍ക്കോ ഷട്ടോരിയുമായി ബന്ധം പിരിഞ്ഞതിന് പിന്നാലെ കിബു വികുനയെ പുതിയ മുഖ്യ പരിശീലകനായി ക്ലബ് നിയമിച്ചിരുന്നു. വായ്പാ അടിസ്ഥാനത്തില്‍ മോഹന്‍ ബഗാനില്‍ കളിക്കുന്ന നവോറം ഈ വര്‍ഷം ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്താനിരിക്കുകയാണ്.

പോയസീസണില്‍ പരിക്കുകളോടായിരുന്നു ടീം പ്രധാനമായും മല്ലിട്ടത്. പരിക്കുകള്‍ കാരണം സ്ഥിരമായൊരു പ്ലേയിങ് ഇലവനെ ഇറക്കാന്‍ ഷട്ടോരിക്ക് കഴിയാതെ പോയി. എന്തായാലും പുതിയ സീസണില്‍ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് ക്ലബും ആരാധകരും.

Story first published: Monday, May 4, 2020, 19:01 [IST]
Other articles published on May 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+