വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: കൊച്ചി മഞ്ഞക്കടലാവും... ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു, എതിരാളി മുംബൈ സിറ്റി

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് കൂടിയാണിത്

By Manu
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് ഇന്ന് | Oneindia Malayalam

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ ഹോം മാച്ചിനിറങ്ങുന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നു നടക്കുന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയുമായാണ് മഞ്ഞപ്പട കൊമ്പുകോര്‍ക്കുന്നത്. ഡേവിഡ് ജെയിംസിന് കീഴില്‍ മികച്ച രീതിയില്‍ സീസണിനു തുടക്കമിട്ട ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാമെന്ന പ്രതീക്ഷയിലാണ്. ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ബ്ലാസ്‌റ്റേഴ്‌സ് കെട്ടുകെട്ടിച്ചിരുന്നു.

മെസ്സിയും റോണോയും രണ്ടല്ല, ഒന്ന്!! ഇരുവരും തമ്മില്‍ ചില സാമ്യങ്ങളുണ്ട്... ഇനി തര്‍ക്കം വേണ്ടമെസ്സിയും റോണോയും രണ്ടല്ല, ഒന്ന്!! ഇരുവരും തമ്മില്‍ ചില സാമ്യങ്ങളുണ്ട്... ഇനി തര്‍ക്കം വേണ്ട

അന്ന് ഇന്ത്യന്‍ ഭാവി സൂപ്പര്‍ താരം, ഇന്ന് ചിത്രത്തില്‍ പോലുമില്ല!! ഇവര്‍ക്കു സംഭവിച്ചത്... അന്ന് ഇന്ത്യന്‍ ഭാവി സൂപ്പര്‍ താരം, ഇന്ന് ചിത്രത്തില്‍ പോലുമില്ല!! ഇവര്‍ക്കു സംഭവിച്ചത്...

അതേസമയം, ആദ്യ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് 0-2നു തോറ്റ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന മോഹവുമായാണ് കൊച്ചിയിലെത്തിയത്.

പ്രതികൂല കാലാവസ്ഥ

സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മല്‍സരത്തിനു വില്ലനാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന കനത്ത മഴ കളി തടസ്സപ്പെടുത്തുമോയെന്നും ഇവര്‍ ഭയപ്പെടുന്നു. മഴഭീതി മാറ്റി നിര്‍ത്തിയാല്‍ മല്‍സരം തീപാറുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യ കളിയില്‍ ജംഷഡ്പൂരിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും കൊച്ചിയില്‍ ശക്തമായ തിരിച്ചുവരവിന് കച്ചമുറുക്കിയാണ് മുംബൈയുടെ വരവ്.

അനസ് പുറത്തു തന്നെ

അനസ് പുറത്തു തന്നെ

ബ്ലാസ്റ്റേഴ്‌സിനായി മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയുടെ അരങ്ങേറ്റം ഇന്നുമുണ്ടാവില്ല. മൂന്നു മല്‍സരങ്ങളില്‍ വിലക്ക് നേരിടുന്നതിനെ തുടര്‍ന്നാണിത്. എടിക്കെയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തിലും താരത്തിനു പുറത്തിരിക്കേണ്ടിവന്നിരുന്നു. കൊച്ചിയിലെ ആര്‍പ്പുവിളിക്കുന്ന കാണികള്‍ക്കു മുന്നില്‍ പന്ത് തട്ടാനുള്ള അനസിന്റെ മോഹം പൂവണിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
കഴിഞ്ഞ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ കപ്പിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളാണ് അനസിന്റെ വിലക്കിലേക്കു നയിച്ചത്. അനസിന്റെ അഭാവം മാറ്റിനിര്‍ത്തിയാല്‍ ബ്ലാസ്റ്റേഴ്‌സിന് മറ്റു തലവേദനകളൊന്നുമില്ല.

പ്രത്യേക ജഴ്‌സിയില്‍

സ്ഥിരം ജഴ്‌സിയില്‍ നിന്നും വ്യത്യസ്തമായ ജഴ്‌സിയിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍ ഇറങ്ങുക. സംസ്ഥാനത്തെ നടുക്കിയ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ രാജ്യത്തിനു മാത്രമല്ല ലോകത്തിനു മുന്നില്‍ തന്നെ ഹീറോകളായി മാറിയ മല്‍സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായ അവരുടെ രൂപം കൊത്തിയ ജഴ്‌സിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിയുക.
ഈ സീസണില്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറി സൂപ്പര്‍ താരം മോഹന്‍ ലാല്‍ ടീമിനെ പിന്തുണയ്ക്കാന്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് വിവരം.

കണക്കുകളില്‍ ഒപ്പത്തിനൊപ്പം

കണക്കുകളില്‍ ഒപ്പത്തിനൊപ്പം

ഐഎസ്എല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്നത്തെ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനും മുംബൈക്കും തുല്യസാധ്യതയാണുള്ളത്. ഇതുവരെ എട്ടു മല്‍സരങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ത്തത്.
ഇതില്‍ ബ്ലാസ്‌റ്റേഴ്‌സും മുംബൈയും രണ്ടു കളികളില്‍ വീതം ജയിച്ചു കയറുകയായിരുന്നു. നാലു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

സാധ്യതാ ടീം

സാധ്യതാ ടീം

കേരള ബ്ലാസ്റ്റേഴ്‌സ്- ധീരജ് സിങ്, റാക്കിപ്പ്, ജിങ്കന്‍, ലാക്കിച്ച് പെസിച്ച്, ലാല്‍റുവാത്താര, ക്രമാറെവിച്ച്, ഡൊംഗെല്‍, പോപ്ലാറ്റ്‌നിക്ക്, പെക്ക്യൂസന്‍, നര്‍സരെ, സ്റ്റൊയാനോവിച്ച്.
മുംബൈ സിറ്റി- അമരീന്ദര്‍ സിങ്, ചക്രബര്‍ത്തി, ഗൊയാന്‍, ക്ലിസൂര, ബോസ്, റഫീഖ്, ബാസ്റ്റോസ്, മക്കാഡോ, പ്രധാന്‍, സൗഗു, ബിപിന്‍ സിങ്.

Story first published: Friday, October 5, 2018, 9:44 [IST]
Other articles published on Oct 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X