വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അഭിമാനിക്കാം, കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയൊരു പൊന്‍തൂവല്‍

Kerala Blasters Online Fan Base Swells To 4.3 Million | Oneindia Malayalam

കൊച്ചി: ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഫുട്‌ബോളുമായുള്ള കേരളത്തിന്റെ പ്രണയം. മൈതാനത്ത് പന്തുരുളുമ്പോള്‍ മനസു തുടിക്കാത്ത മലയാളിയില്ല. സെവന്‍സാകട്ടെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗാകട്ടെ, രാജ്യാന്തര മത്സരമാകട്ടെ --- കളി കേരളത്തിലാണെങ്കില്‍ സ്റ്റേഡിയം നിറഞ്ഞിരിക്കും. ക്രിക്കറ്റിന്റെ അതിപ്രസരത്തിലും ഫുട്‌ബോളിനെ കേരള ജനത ചേര്‍ത്തുപിടിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിനുള്ള ആരാധകര പിന്തുണതന്നെ ഇതിനുത്തമ ഉദ്ദാഹരണം.

വൻപ്രചാരം

2014 -ലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന് സ്വന്തം ടീം ലഭിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പറും ഏഷ്യയില്‍ ഏറ്റവും പ്രചാരമുള്ള ഫുട്‌ബോള്‍ ക്ലബുകളില്‍ ഒന്നായി കേരള ബ്ലാസ്‌റ്റേഴ്‌സ് മാറിക്കഴിഞ്ഞു. നവമാധ്യമങ്ങളില്‍ വലിയ ജനപിന്തുണയുണ്ട് ബ്ലാസ്റ്റേഴ്‌സിന്.

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും മാത്രം പത്തു ലക്ഷം വീതം ഫോളോവര്‍മാര്‍ ടീമിനുണ്ട്. ഡിജിറ്റല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നൂറു ഫുട്‌ബോള്‍ ക്ലബുകളില്‍ ഒന്നുകൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. തെക്കന്‍ ഏഷ്യയില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ക്ലബും ബ്ലാസ്റ്റേഴ്‌സുതന്നെ.

മുൻനിര ക്ലബുകളെ കീഴടക്കി

ഓണ്‍ലൈന്‍ ആരാധകരുടെ എണ്ണം അടിസ്ഥാനപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സാണ് ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള പത്താമത്തെ ഫുട്‌ബോള്‍ ക്ലബ്. 43 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ ലോകത്ത് ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുന്നു. പറഞ്ഞുവരുമ്പോള്‍ ലോസ് ഏഞ്ചലസ് ഗാലക്‌സി (41 ലക്ഷം ആരാധകര്‍), സെല്‍റ്റിക് എഫ്‌സി (31 ലക്ഷം ആരാധകര്‍), കഷിമ ആന്റ്‌ലേഴ്‌സ് (5 ലക്ഷം ആരാധകര്‍) തുടങ്ങിയ പ്രമുഖ ക്ലബുകളും ബ്ലാസ്റ്റേഴ്‌സിന് പിന്നിലാണ്.

മഞ്ഞപ്പട

ബ്ലാസ്റ്റേഴ്‌സിന്റെ പ്രചാരത്തില്‍ മഞ്ഞപ്പടയ്ക്കുള്ള പങ്ക് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ബ്ലാസ്റ്റേഴ്‌സിനായി മഞ്ഞയണിഞ്ഞ് ആര്‍പ്പുവിളിക്കുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഐഎസ്എല്ലിലെ വിസ്മയ കാഴ്ച്ചകളിലൊന്നാണ്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തില്‍ വന്ന് കളിക്കാന്‍ ഐഎസ്എല്ലിലെ മിക്ക ടീമുകളും മടിക്കുന്നു. ബ്ലാസ്റ്റേഴ്‌സിന് പിന്നില്‍ അണിനിരക്കുന്ന വലിയ ആരാധക പിന്തുണതന്നെ ഇതിന് കാരണം.

കപ്പിനായി കാത്തിരിക്കുന്നു

കൊച്ചിയില്‍ കളിക്കുമ്പോള്‍ എതിരാളികളുടെ ആത്മവിശ്വാസം കുറയാറ് പതിവാണെന്ന് പുതിയ പരിശീലകന്‍ എല്‍ക്കോ ഷറ്റോറി അടുത്തിടെ സൂചിപ്പിച്ചിരുന്നു.

ഇതൊക്കെയാണെങ്കിലും ഐഎസ്എല്‍ കിരീടം ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോഴും കിട്ടാക്കനിയാണ്. 2014, 2016 സീസണുകളില്‍ കപ്പിനും ചുണ്ടിനുമിടയ്ക്ക് വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന് കിരീടം നഷ്ടമായത്. അന്നു രണ്ടു തവണയും അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കേരളത്തിന്റെ മോഹങ്ങള്‍ നിഷ്പ്രഭമാക്കി. കഴിഞ്ഞ രണ്ടു സീസണുകളിലാകട്ടെ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫുപോലും കാണാതെയാണ് മടങ്ങിയത്. എന്തായാലും ഷറ്റാറിക്ക് കീഴില്‍ മികവാര്‍ന്ന സീസണ്‍ പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ്.

Story first published: Saturday, October 12, 2019, 11:46 [IST]
Other articles published on Oct 12, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X