Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സൂപ്പര്‍ കപ്പ്: മഞ്ഞപ്പട അമ്പേറ്റ് വീണു... ആരോസിനോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

ഭുവനേശ്വര്‍: ഐഎസ്എല്ലിലെ നാണക്കേട് മായ്ക്കാനുറച്ച് ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്. യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ഐ ലീഗ് ടീമായ ഇന്ത്യന്‍ ആരോസാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു മഞ്ഞപ്പടയുടെ കഥ കഴിച്ചത്. ഇരുപകുതികളിലുമായി ക്യാപ്റ്റന്‍ അമര്‍ദിത്ത് കിയാം നേടിയ ഗോളുകളാണ് ആരോസിന്റെ യുവനിരയ്ക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ടു ബ്ലോക്ക് ചെയ്ത് മലയാളി താരം അനസ് എടത്തൊടിക ചുവപ്പ് കാര്‍ഡ് കണ്ടു കളം വിട്ടതിനെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് അവസാന 15 മിനിറ്റ് പോരാടിയത്.

1

പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം അത്ര മോശമായിരുന്നില്ല. ഗോള്‍ നേടാന്‍ ചില സുവര്‍ണാവസരങ്ങള്‍ ഇരുപകുതികളിലും ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചെങ്കിലും ആരോസ് ഗോളി ഗില്ലിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവുകള്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. ഗില്‍ തന്നെയാണ്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോസിന്റെ യുവനിര അറ്റാക്കിങ് ഫുട്‌ബോളാണ് കളിയിലുടനീളം കാഴ്ചവച്ചത്. അവരുടെ ചടുലമായ നീക്കങ്ങള്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

39ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ സ്തബ്ധരാക്കി അമര്‍ജിത്തിലൂടെ ആരോസ് അക്കൗണ്ട് തുറക്കുന്നത്. മിന്നല്‍ നീക്കത്തിനൊടുവില്‍ വലതുവിങില്‍ നിന്നും ബോക്‌സിനു കുറുകെ നിന്തോയ് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിനു പിഴച്ചപ്പോള്‍ ഇടതുമൂലയില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അമര്‍ജിത്ത് തകര്‍പ്പനൊരു ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി. രണ്ടാം പകുതിയില്‍ മലയാളി താരം സഹലിന് രണ്ടു മികച്ച ഗോളവസരങ്ങള്‍ ലലഭിച്ച ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.

76ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചു കൊണ്ട് ആരോസ് രണ്ടാം ഗോളും കണ്ടെത്തി. കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ അനസ് കൈ കൊണ്ട് പന്ത് തട്ടിയകറ്റുകയായിരുന്നു. ഉടന്‍ തന്നെ ചുവപ്പ് കാര്‍ഡ് പുറത്തെടുത്ത റഫറി ആരോസിന് അനുകൂലമായി പെനല്‍റ്റിയും വിധിച്ചു. തകര്‍പ്പനൊരു പെനല്‍റ്റിയിലൂടെ അമര്‍ജിത്ത് കളിയിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം പൂര്‍ത്തിയായി.

Story first published: Friday, March 15, 2019, 22:34 [IST]
Other articles published on Mar 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+