Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: കൊച്ചിയില്‍ കൊടുത്തതിന് ഗോവയില്‍ കിട്ടി, ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി

വമ്പൻ തോൽവിയുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും | Oneindia Malayalam
1
1042966

മഡ്ഗാവ്: ഐഎസ്എല്ലിന്റെ ഈ സീസണില്‍ തങ്ങളുടെ അവസാന ഹോം മാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കാലിടറി. എഫ്‌സി ഗോവയാണ് സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു മഞ്ഞപ്പടയെ കെട്ടുകെട്ടിച്ചത്. രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി ഗോവ ആദ്യപകുതിയില്‍ തന്നെ മല്‍സരം വരുതിയിലാക്കിയിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ഗോവ വിജയത്തിന്റെ മാറ്റ് കൂട്ടുകയായിരുന്നു. ഈ ജയത്തോടെ ബെംഗളൂരു എഫ്‌സിക്കു പിന്നാലെ ഗോവയും പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു.

സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനാസ് (22ാം മിനിറ്റ്), എഡു ബേഡിയ (24), ഹ്യൂഗോ ബൊമോസ് (78) എന്നിവരാണ് ഗോവന്‍ സ്‌കോറര്‍മാര്‍. കൊച്ചയിയില്‍ നടന്ന തൊട്ടുമുമ്പത്തെ കളിയില്‍ ചെന്നൈയ്ന്‍ എഫ്‌സിയെ 3-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പക്ഷെ ഗോവന്‍ കരുത്തിന് മുന്നില്‍ മറുപടി ഇല്ലായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഗോവ അര്‍ഹിച്ച വിജയം കൂടിയാണിത്.

1

തുടക്കം മുതല്‍ ഗോവ തന്നെയായിരുന്നു കളിയില്‍ മികച്ചു നിന്നത്. 12, 14 മിനിറ്റുകളില്‍ ഗോവ രണ്ടു തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. ജാക്കിച്ചാന്ദിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിക്കുകയായിരുന്നുവെങ്കില്‍ ബേഡിയയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 22ാം മിനിറ്റില്‍ ഗോവ അര്‍ഹിച്ച ലീഡും സ്വന്തമാക്കി. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് ഇടതു വിങില്‍ നിന്നും നല്‍കിയ മനോഹരമായ ക്രോസ് കോറോ അനായാസം ലക്ഷ്യത്തിലെതത്തിച്ചു. 24ാം മിനിറ്റില്‍ ഗോവ ലീഡുയര്‍ത്തി. ഗോളി ധീരജ് സിങിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. അനസിന്റെ ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ധീരജിന് പിഴച്ചു. പന്ത് ലഭിച്ച കോറോ ബേഡിയക്കു മറിച്ചു നല്‍കിയപ്പോള്‍ മികച്ചൊരു ഷോട്ടിലൂടെ താരം വലകുലുക്കുകയായിരുന്നു.

രണ്ടാംപകുതിയിലും ഗോവയ്ക്കു തന്നെയായിരുന്നു മേല്‍ക്കൈ. ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ നല്‍കിയ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഗോളിലെത്തിയില്ല. 78ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹ്യൂഗോ ബൊമോസ് മൂന്നാം ഗോളും നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം പൂര്‍ണമായി. എഡു ബേഡിയയുടെ മികച്ചൊരു പാസ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് കുതിച്ചെത്തിയ ബൊമോസ് ഗോളി ധീരജിനെ നിസ്സഹായനാക്കി വലയിലെത്തിക്കുകയായിരുന്നു.

Story first published: Monday, February 18, 2019, 21:29 [IST]
Other articles published on Feb 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+