വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫാന്‍പ്ലേ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ഫാന്‍ ഐഒടി എന്‍ഗേജ്‌മെന്റ് പാര്‍ട്ണര്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിനായുള്ള ക്ലബ്ബിന്റെ ഔദ്യോഗിക ഫാന്‍ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) എന്‍ഗേജ്‌മെന്റ് പങ്കാളികളായി ഫാന്‍പ്ലേ ഐഒടിയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. ലോകത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഐഒടി പ്ലാറ്റ്‌ഫോമായ ഫാന്‍പ്ലേ, ലോകോത്തര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി നൂതന വിയറബിള്‍ സാങ്കേതികവിദ്യകളെ സമന്വയിപ്പിക്കുന്ന, സ്‌പോര്‍ട്‌സിനും യഥാര്‍ഥ ആരാധകർക്കും ഇടയിൽ തടസമില്ലാത്ത ബന്ധം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഒരു പ്രധാന കമ്പനിയാണ്.

വിയറബിള്‍സ്, ഐഒടി, ക്ലൗഡ് ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ മുന്നിലുള്ള ഫാന്‍പ്ലേ ഐഒടി, ന്യൂറോ സയന്‍സുമായി അവയെ സമന്വയിപ്പിച്ച്, ആരാധകരെ ഗെയിമിന്റെ എല്ലാ കോണുകളിലും എത്തിക്കുന്നതായി വിയറബിള്‍ സിസ്റ്റങ്ങളില്‍ ഇന്ത്യയിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളും ഫാന്‍പ്ലേ ഐഒടി സ്ഥാപകനുമായ ഡോ.മോഹന്‍ കുമാര്‍ പറഞ്ഞു.

Kerala Blasters FC Announce FanPlay As Official Engagement Partner

വീടുകള്‍ മഞ്ഞയിലണിയിച്ചും കളി കാണാന്‍ മൈലുകള്‍ സഞ്ചരിച്ചും, കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ എപ്പോഴും അവരുടെ കടിഞ്ഞാണില്ലാത്ത സ്‌നേഹം പല വഴികളില്‍ പ്രകടിപ്പിക്കും. ഈ മഹാമാരി കാലത്ത്, ഗോവയില്‍ അവരുടെ ടീം കളിക്കുമ്പോള്‍, അവരുടെ ദൃഢമായ പിന്തുണയും സ്‌നേഹവും കാണിക്കാന്‍ അവര്‍ക്കൊരു വഴി വേണം. ഐഒടിയുടെ ശക്തി ഉപയോഗിച്ച് തത്സമയം ഇത് ചെയ്യാന്‍ ഫാന്‍പ്ലേ ഐഒടി പ്ലാറ്റ്‌ഫോം ആരാധകർക്ക് അവസരം ഒരുക്കുന്നു. അടുത്തിടെ, ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഞങ്ങള്‍ ഈ പ്ലാറ്റ്‌ഫോം പുറത്തിറക്കുകയും ദശലക്ഷം ആരാധകരുടെ സ്നേഹം നേടുകയും ചെയ്തിരുന്നു. കെബിഎഫ്‌സി ആരാധകര്‍ ഈ പരിധി അനായാസം മറികടക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്-ഡോ.മോഹന്‍ കുമാര്‍ പറഞ്ഞു.

ഫാന്‍ ബാന്‍ഡുകള്‍, ലോക്കറ്റുകള്‍, കീ ചെയിനുകള്‍, ചെറുപതാകകള്‍ തുടങ്ങി വിവിധതരം വെയറബിള്‍സിന്റെയും ഐഒടി ഉപകരണങ്ങളുടെയും അവതരണം വരും ആഴ്ചകളില്‍ ഉണ്ടാവും. ലോകത്തെവിടെയായിരുന്നാലും ആരാധകന്റെ ആവേശം അവരുടെ ഹൃദയമിടിപ്പിലൂടെ പകര്‍ത്തി, അത് ഫാന്‍പ്ലേ ഐഒടി ആപ്ലിക്കേഷന്‍ വഴി ഡിജിറ്റലായി കെബിഎഫ്‌സിയിലേക്ക് തിരികെ നല്‍കുന്ന തരത്തില്‍ എല്ലാം ഒരേ ഉദ്ദേശബുദ്ധിക്കായി സംയോജിപ്പിക്കുന്ന ഉത്പന്നങ്ങളായിരിക്കും ഇത്. ആരാധകര്‍ക്ക് അവരുടെ സുഹൃത്തുക്കളുമായി സ്‌കോറുകള്‍ താരതമ്യം ചെയ്യാനും ലീഡര്‍ ബോര്‍ഡിലെ സ്ഥാനത്തിനായി പരസ്പരം ചലഞ്ച് ചെയ്യാനും പ്ലാറ്റ്‌ഫോമിലൂടെ കഴിയും. എല്ലാ മത്സരങ്ങളിലും സീസണിലുടനീളവും ഏറ്റവും അഭിനിവേശമുള്ള ആരാധകരെ കണ്ടെത്തി പാരിതോഷികം നല്‍കുകയും ചെയ്യും.

പ്രത്യേകിച്ച്, സീസണിലെ മത്സരങ്ങളെല്ലാം അടച്ചിട്ട വേദിയില്‍ നടക്കുകയും കളിക്കാര്‍ ബയോ ബബിളിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഏറ്റവും വലുതും ആരവങ്ങളുയര്‍ത്തുന്നതുമായ ഞങ്ങളുടെ ആരാധകര്‍ക്ക്, ടീമുമായി ബന്ധപ്പെടുന്നതിനും ഇടപഴകുന്നതിനും അതുല്യവും നൂതനവുമായ മാര്‍ഗങ്ങള്‍ നല്‍കുന്നതിനാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഫാന്‍പ്ലേ ഐഒടിയുടെ നവീന സാങ്കേതികതവിദ്യയിലൂടെ, ഞങ്ങളുടെ ആരാധകര്‍ക്ക് അവരുടെ അഭിനിവേശം കേള്‍ക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം ലഭ്യമാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ തീക്ഷ്ണത നിറഞ്ഞ ആരാധകരില്‍ നിന്ന് റെക്കോര്‍ഡ് ഭേദിക്കുന്ന ചില കണക്കുകള്‍ കണ്ടതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്, ഞങ്ങള്‍ എവിടെയായിരുന്നാലും ഈ സീസണില്‍ ഇത് എല്ലാവരേയും കൂടുതല്‍ അടുപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു-നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Story first published: Monday, January 11, 2021, 19:24 [IST]
Other articles published on Jan 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X