Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: കഷ്ടകാലം തീരാതെ ബ്ലാസ്‌റ്റേഴ്‌സ്, ഡല്‍ഹിയോടും തോറ്റു... സീസണിലെ ആറാം തോല്‍വി

വീണ്ടും തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് | Oneindia Malayalam
1
1042951

ദില്ലി: ഐഎസ്എല്ലില്‍ പുതിയ കോച്ച് നെലോ വിന്‍ഗാദയ്ക്കും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി തിരുത്താന്‍ കഴിയുന്നില്ല. അദ്ദേഹത്തിനു കീഴില്‍ രണ്ടാം മല്‍സരത്തിനിറങ്ങിയ മഞ്ഞപ്പട തോല്‍വിയേറ്റുവാങ്ങി. പോയിന്റ് പട്ടികയില്‍ തങ്ങളേക്കാള്‍ താഴെയായിരുന്ന ഡല്‍ഹി ഡൈനാമോസിനോടാണ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു ബ്ലാസ്‌റ്റേഴ്‌സ് കീഴടങ്ങിയത്. 28ാം മിനിറ്റില്‍ ജിയാനി സ്യുവെര്‍ലൂനും ഇഞ്ചുറിടൈമില്‍ റെനെ മിഹെലെവിച്ചും നേടിയ ഗോളുകളാണ് ഡല്‍ഹിക്കു മികച്ച ജയം സമ്മാനിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് നേരിട്ട ആറാമത്തെ പരാജയമാണിത്. അവസാനമായി കളിച്ച 13 മല്‍സരങ്ങളിലും മഞ്ഞപ്പടയ്ക്കു ജയം കൊയ്യാനായിട്ടില്ല. ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ തോല്‍പ്പിച്ച ശേഷം ജയമെന്തെന്ന് അറിയാതെ വലയുകയാണ് മുന്‍ റണ്ണറപ്പുകള്‍.

1

കളിയില്‍ കൈയ്‌മെയ് മറന്നു പോരാടിയ ഡല്‍ഹി അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ബ്ലാസ്‌റ്റേഴ്‌സാവട്ടെ ഒട്ടും തന്നെ വിജയതൃഷ്ണയില്ലാത്ത പ്രകടനമാണ് നടത്തിയത്. വളരെ കുറച്ചു ഗോളവസരങ്ങള്‍ മാത്രമേ കളിയില്‍ മഞ്ഞപ്പടയ്ക്കു ലഭിച്ചുള്ളൂ. ആക്രമണവും പ്രത്യാക്രമണവുമെല്ലാം കണ്ട ഒന്നാം പകുതി വളരെ ആവേശകരമായിരുന്നു. 28ാം മിനിറ്റില്‍ ജിയാനി സ്യുവെര്‍ലൂന്റെ ഗോളില്‍ ഡല്‍ഹി മുന്നിലെത്തി. വലതു മൂലയില്‍ നിന്നുള്ള റെനെ മിഹെലെവിച്ചിന്റെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സ്യുവെര്‍ലൂന്‍ മനോഹരമായ വോളിയിലൂടെ വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഡല്‍ഹി അര്‍ഹിച്ച ലീഡ് കൂടിയാണിത്. അതിവേഗ നീക്കങ്ങളിലൂടെ അവര്‍ ബ്ലാസ്റ്റേഴ്‌സിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്നു. മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും എല്ലാം ഡല്‍ഹി പ്രതിരോധത്തില്‍ തട്ടി വിഫലമായി.

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ കൂടുതല്‍ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് സമനില നേടേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം ടീമിന് തിരിച്ചടിയായി. സ്റ്റൊയാനോവിച്ചിന്റെ മനോഹരമായ ഫ്രീകിക്കില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് താരം ലാക്കിച്ച് പെസിച്ചിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഡല്‍ഹി ഗോളിയെ കാഴ്ചക്കാരനാക്കിയെങ്കിലും ക്രോസ് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു. പിന്നീട് കളിയില്‍ ഇത്രയും മികച്ചൊരു ഗോളവസരം ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചില്ല. 76ാം മിനിറ്റില്‍ സിറില്‍ കാളിയുടെ ഫ്രീകിക്കില്‍ നിന്നും സ്റ്റൊയാനോവിച്ചിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തേക്കു പറന്നു.

കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹി ഗോള്‍പട്ടിക തികച്ചു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഒറ്റയ്ക്കു പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ ചാങ്‌തെയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം ലാല്‍റുവാത്താരയെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി അനായാസം വലയിലേക്ക് അടിച്ചുകയറ്റി മിഹിലെവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ നാണക്കേട് പൂര്‍ത്തിയാക്കുകയും ചെയ്തു.

Story first published: Thursday, January 31, 2019, 21:41 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+