കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരും സീസണില്‍ രണ്ട് ഗോള്‍കീപ്പര്‍മാര്‍കൂടി

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോള്‍ കീപ്പര്‍മാരെ ടീമിലെത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. ആല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ ഗില്‍ എന്നിവരാണ് വരും സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുക. ഇവരുമായുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ആല്‍ബനോ ഗോമസ് ഒഡിഷ എഫ്‌സിയില്‍ നിന്നും ഗില്‍ ബെംഗളുരു എഫ്‌സിയില്‍നിന്നുമാണ് വരുന്നത്.

ഐസ്വാള്‍ എഫ്‌സി 2017ല്‍ ഐ ലീഗ് നേടി ചരിത്രം സൃഷ്ടിച്ചപ്പോള്‍ ആല്‍ബിനോ ടീമിലുണ്ടായിരുന്നു. പിന്നീട് മൂന്നുവര്‍ഷം ഡല്‍ഹി ഡൈനാമോസിലും ഒഡിഷ എഫ്‌സിയിലുമായി കളിച്ചു. എന്നാല്‍, ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായതിനെ തുടര്‍ന്നാണ് കൂടുമാറ്റം. 2017ന് ശേഷം ആകെ ഏഴ് മത്സരങ്ങളില്‍മാത്രമാണ് താരം ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പന്തിനു പകരം എന്തിന് സാഹ? കടുത്ത വിമര്‍ശനം... അനീതി തന്നെ, കുംബ്ലെ ആണെങ്കില്‍ നടക്കില്ല!!

ബ്ലാസ്റ്റേഴ്‌സുമായി രണ്ടുവര്‍ഷത്തെ കരാറിലേര്‍പ്പെടാന്‍ ഗില്‍ സമ്മതിച്ചിട്ടുണ്ട്. പത്തൊമ്പതുകാരനായ താരം ഇന്ത്യന്‍ ആരോസില്‍ കളിച്ചിരുന്നു. പിന്നീട് ബെംഗളുരു എഫ്‌സിയിലെത്തി. ഒരു സീസണില്‍ ബെംഗളുരു ടീമിലുണ്ടായെങ്കിലും അവസരം ലഭിച്ചില്ല. എഎഫ്‌സി കപ്പില്‍ ഒരു കളിയില്‍ ഇറങ്ങിയതൊഴിച്ചാല്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ക്ലബ്ബ് മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് വരും സീസണ്‍ ആകുമ്പോഴേക്കും പുതിയ കളിക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, February 21, 2020, 14:06 [IST]
Other articles published on Feb 21, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X