Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ക്കോ ഷട്ടോരിയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി, കിബു വികുന പുതിയ പരിശീലകന്‍

പരിശീലക സ്ഥാനത്തു നിന്നും എല്‍ക്കോ ഷട്ടോരിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കി. ഐഎസ്എല്‍ ആറാം സീസണിലെ നിരാശജനകമായ പ്രകടനം മുന്‍നിര്‍ത്തിയാണ് ഷട്ടോരിയുമായുള്ള ബന്ധം കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാനിപ്പിച്ചത്. ഈ വര്‍ഷം മോഹന്‍ ബഗാനെ ഐ ലീഗ് കിരീടത്തിലേക്ക് കൈപിടിച്ചു കയറ്റിയ കിബു വികുന പകരം പരിശീലകനാകും. കിബുവിന്റെ പരിശീലന മികവിലാണ് നാലു മത്സരങ്ങള്‍ ശേഷിക്കെ മോഹന്‍ ബഗാന്‍ ഐ ലീഗ് കിരീടം ഉറപ്പിച്ചത്.

Kibu Vicuna To Replace Eelco Schattorie As KBFC Coach | Oneindia Malayalam
എല്‍ക്കോ ഷട്ടോരിയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി, കിബു വികാന പുതിയ പരിശീലകന്‍

ഇതേസമയം, അടുത്ത സീസണില്‍ എടികെയും മോഹന്‍ ബഗാനും ലയിക്കുമ്പോള്‍ കിബു വികുന ബഗാന്‍ പരിശീലകനായി തുടരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ ഇതിനുത്തരമായി. പുതിയ സീസണില്‍ കിബുവിന്റെ തന്ത്രങ്ങള്‍ മനഃപാഠമാക്കി ബ്ലാസ്റ്റേഴ്‌സ് പന്തുതട്ടും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്ലേ ഓഫ് കാണാതെ സീസണ്‍ പൂര്‍ത്തിയാക്കുന്നത്. ഓരോ വര്‍ഷവും ടീം നിരാശയോടെ മടങ്ങുമ്പോള്‍ മാനേജ്‌മെന്റ് പരിശീലകനെ മാറ്റും. ഇത്തവണയും ചിത്രത്തില്‍ മാറ്റമുണ്ടായില്ല. ഈ വര്‍ഷം ഷട്ടോരിക്ക് കീഴില്‍ ഏഴാം സ്ഥാനക്കാരായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.

എല്‍ക്കോ ഷട്ടോരിയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി, കിബു വികാന പുതിയ പരിശീലകന്‍

കളിച്ച 18 മത്സരങ്ങളില്‍ നിന്നും ടീം ആകെ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം. ഏഴു സമനിലകളും ഏഴു തോല്‍വിയും മഞ്ഞപ്പടയുടെ അക്കൗണ്ടിലുണ്ട്. ഇതോടെ സീസണില്‍ ആകെ കുറിച്ചത് 19 പോയിന്റ്. പറഞ്ഞുവരുമ്പോള്‍ പരിക്കാണ് എല്‍ക്കോ ഷട്ടോരിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.

സീസണ്‍ തുടങ്ങും മുന്‍പേ സ്റ്റാര്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിംഗാന്‍ പരിക്കു കാരണം പുറത്തായി. സീസണ്‍ പുരോഗമിക്കുന്നതിനിടെ ജെയ്‌റോ റോഡ്രിഗസ്, ജിയാനി സ്യൂവര്‍ലൂണ്‍, അര്‍ജുന്‍ ജയരാജ്, പ്രശാന്ത് കെ, സെര്‍ജിയോ സിഡോഞ്ച, ഹാലിചരണ്‍ നര്‍സാരി തുടങ്ങിയവരും പരിക്കിന്റെ പിടിയിലായി. ഈ കാരണത്താല്‍ ഒരു മത്സരത്തില്‍ പോലും മികച്ച പ്ലേയിങ് ഇലവനെ കളിപ്പിക്കാന്‍ ഷട്ടോരിക്ക് കഴിഞ്ഞില്ല. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധവും മേന്മയുള്ളതായിരുന്നില്ല.

എന്തായാലും കിബു വികുനയെന്ന സ്പാനിഷ് പരിശീലകന്‍ വരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര മാറുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. സ്പാനിഷ് ക്ലബ് ഒസാസിനിയുടെ സഹപരിശീലകനായിരുന്ന ഇദ്ദേഹം ഹോളണ്ട്, സ്‌പെയിന്‍ എന്നിവടങ്ങളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ മുന്‍നിര്‍ത്തി കരോലിസ് സ്‌കിന്‍കിസിനെ പുതിയ സ്‌പോര്‍ടിങ് ഡയറക്ടറായി ബ്ലാസ്റ്റേഴ്‌സ് നിയമിച്ചതും അടുത്തിടെയാണ്. ലിത്വാനിയന്‍ ക്ലബ് എഫ്‌കെ സുഡാവയുടെ ഡയറക്ടറായിരുന്ന സ്‌കിന്‍കിസ് കിബുവിനൊപ്പം ബ്ലാസ്റ്റേഴ്‌സിനായി തന്ത്രങ്ങള്‍ മെനയും.

താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനൊപ്പം ക്ലബ് പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം സ്‌കിന്‍കിസ് നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.

Story first published: Thursday, March 19, 2020, 10:42 [IST]
Other articles published on Mar 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+