For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: വൈകിവന്ന വസന്തം... കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം, ചെന്നൈയെ മുക്കി

ഇരട്ടഗോളുകള്‍ നേടിയ മത്തെയ് പോപ്ലാറ്റ്‌നിക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഹീറോ

By Manu
ബ്ലാസ്റ്റേഴ്‌സ് വമ്പൻ ജയവുമായി തിരിച്ച് വന്നു
1
1042963

കൊച്ചി: ഐഎസ്എല്ലില്‍ ടോപ്പ് ഫോര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സീസണല്‍ ഹോംഗ്രൗണ്ടിലെ ആദ്യ ജയം കൊയ്തു. നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായ ചെന്നൈയ്ന്‍ എഫ്‌സിയെ മഞ്ഞപ്പട ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്. ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ തോല്‍പ്പിച്ച ശേഷം ജയം എന്തെന്ന് അറിയാതെ വലയുകയായിരുന്നു മഞ്ഞപ്പട.

1

മത്തെയ് പോപ്ലാറ്റ്‌നിക്കിന്റെ ഇരട്ടഗോളുകളാണ് ചെന്നൈക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിന് ആധികാരിക ജയം നേടിക്കൊടുത്തത്. 23, 55 മിനിറ്റുകളിലായിരുന്നു പോപ്ലാറ്റ്‌നിക്ക് സ്‌കോര്‍ ചെയ്തത്. മൂന്നാം ഗോള്‍ 71ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ വകയായിരുന്നു. ബ്ലാസ്‌റ്റേഴേ്‌സന്റെ മുന്‍ താരം സികെ വിനീത് ഈ കളിയില്‍ ചെന്നൈയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാറ്റേഴ്‌സ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം മഞ്ഞപ്പട എതിരാളികളെ പിന്നിലാക്കി. ഗോള്‍കീപ്പര്‍ കരണ്‍ജിത്തിന്റെ ചില മിന്നുന്ന സേവുകളും നിര്‍ഭാഗ്യവും ചതിച്ചില്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ മാര്‍ജിനില്‍ ബ്ലാസ്റ്റേഴ്‌സ് ജയിക്കുമായിരുന്നു. ജയത്തോടെ 14 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ എട്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

11ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോളവസരം ലഭിച്ചു. വലതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ചെന്നൈ പ്രതിരോധത്തെ കീറിമുറിച്ച് ഓടിക്കയറി സ്‌റ്റൊയാനോവിച്ച് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്തില്‍ പോപ്ലാറ്റ്‌നിക് ഹെഡ്ഡര്‍ പരീക്ഷിച്ചെങ്കിലും ഗോളി ഇടതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.

16ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും ഗോളവസരം. പക്ഷെ ഇത്തവണ നിര്‍ഭാഗ്യം ചതിക്കുകയായിരുന്നു. ബോക്‌സിന് തൊട്ടരികില്‍ നിന്ന് സ്റ്റൊയാനോവിച്ച് ചിപ്പ് ചെയ്തു നല്‍കിയ പന്തില്‍ പോപ്ലാറ്റ്‌നിക്കിന്റെ കരുത്തുറ്റ ഹെഡ്ഡര്‍ വലതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.
23ാം മിനിറ്റില്‍ പോപ്ലാറ്റ്‌നിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. ,വലതു ഭാഗത്തു നിന്നുള്ള ത്രോയ്‌ക്കൊടുവില്‍ പന്തുമായി ഓടിക്കയറി കറേജ് പെക്ക്യൂസന്‍ നല്‍കിയ ക്രോസ് ഗോളി കരണ്‍ജിത്ത് ബ്ലോക്ക് ചെയ്തു. എന്നാല്‍ കുത്തിയുയര്‍ന്ന പന്ത് പോപ്ലാറ്റ്‌നിക്ക് ഒഴിഞ്ഞ വലയിലേക്ക് ഹെഡ്ഡ് ചെയ്തിടുകയായിരുന്നു. 35ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്ന് കറേജ് പെക്ക്യൂസന്‍ തൊട്ടുത്ത വെടിയുണ്ട കണക്കെയുള്ള വോളി ചെന്നൈ ഗോളി ഒരു വിധത്തിലാണ് കുത്തിയകറ്റിയത്. ആദ്യ പകുതിയില്‍ ഒരു തവണ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് സിങ് പരീക്ഷിക്കപ്പെട്ടുള്ളൂ. 39ാം മിനിറ്റിലായിരുന്നു ഇത്. ഇടതു പാര്‍ശ്വത്തില്‍ നിന്നും ഗ്രെഗറി നെല്‍സണ്‍ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസില്‍ ജെജെയുടെ ക്ലോസ് റേഞ്ച് ഷോട്ട് ധീരജ് ബ്ലോക്ക് ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തുകളിച്ചു. 55ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു കൊണ്ട് പോപ്ലാറ്റ്‌നിക് തന്റെ രണ്ടാം ഗോളും കണ്ടെത്തി. സ്‌റ്റൊയാനോവിച്ചിന്റെ പാസില്‍ നിന്നാണ് പോപ്ലാറ്റ്‌നിക്ക് ചെന്നൈയുടെ വലകുലുക്കിയത്. 71ാം മിനിറ്റില്‍ ടീമിന്റെ വിജയമുറപ്പിച്ചു കൊണ്ട് സഹല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സഹല്‍ തന്നെയാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. സഹല്‍ നല്‍കിയ പാസ് ഡുംഗല്‍ ബോക്‌സിന് അരികില്‍ നിന്നും മറിച്ചു നല്‍കിയപ്പോള്‍ ചെന്നൈ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഇടതുമൂലയിലൂടെ ഓടിക്കറിയ സഹല്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചു കയറ്റിയപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.

Story first published: Friday, February 15, 2019, 21:38 [IST]
Other articles published on Feb 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+