For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കേരള പ്രീമിയര്‍ ലീഗ്: സാറ്റിന്റെ അപരാജിത കുതിപ്പിന് ബ്രേക്കിട്ട് ബ്ലാസ്റ്റേഴ്‌സ്

തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിന്റെ (സാറ്റ്) അപരാജിത കുതിപ്പിന് ബ്രേക്കിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീം. തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയര്‍ കൂടിയായ സാറ്റിനെ പരാജയപ്പെടുത്തിയത്. മേഘാലയ സ്‌ട്രൈക്കര്‍ ഷയ്‌ബോര്‍ലാങിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. 32, 63 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. 39ാം മിനിറ്റില്‍ ശഹീദാണ് സാറ്റിന്റെ ഏക ഗോള്‍ തിരിച്ചടിച്ചത്. മല്‍സരം കാണാന്‍ ആയിരക്കണക്കിന് കാണികളാണ് തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയത്.

kpl

തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനും ബ്ലാസ്റ്റേഴ്‌സിനായി. നിലവില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ്ഘട്ടത്തില്‍ ഇനി മൂന്നു മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ശേഷിക്കുന്നത്. ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ വിജയിച്ചാല്‍ കണക്കിന്റെ കളിനോക്കാതെ തന്നെ സാറ്റിനെ പിന്തള്ളി ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലിലെത്താനാവും.

kpl

ബ്ലാസ്റ്റേഴ്‌സിനോട് തോറ്റെങ്കിലും സെമി സാധ്യതയുമായി സാറ്റ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഓരോ വീതം തോല്‍വിയും സമനിലയും ഉള്‍പ്പെടെ 16 പോയിന്റാണ് സാറ്റിനുള്ളത്. ഗ്രൂപ്പ്ഘട്ടത്തില്‍ ഇനി ഒരു മല്‍സരമാണ് സാറ്റിന് ബാക്കിയുള്ളത്. മെയ് 27ന് എറണാകുളം പനമ്പള്ളി നഗര്‍ സ്റ്റേഡിയത്തില്‍ വച്ച് ബ്ലാസ്‌റ്റേഴ്‌സിനെതിരേ തന്നെയാണ് സാറ്റിന്റെ അവസാന ഗ്രൂപ്പ് മല്‍സരം.

kpl

ഇതില്‍ ജയിച്ചാല്‍ കണക്കിന്റെ കളി നോക്കാതെ തന്നെ സാറ്റിന് സെമി ഫൈനലിലേക്ക് മുന്നേറാനാവും. ഗ്രൂപ്പ് എയില്‍ നിലവില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ എഫ്‌സി തൃശ്ശൂര്‍ മാത്രമാണ് സെമി ബെര്‍ത്ത് ഉറപ്പിച്ചിട്ടുള്ളത്. എട്ട് മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റാണ് ഒന്നാംസ്ഥാനത്തുള്ള തൃശ്ശൂരിനുള്ളത്.

Story first published: Monday, May 21, 2018, 16:04 [IST]
Other articles published on May 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+