Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു..

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് എ ടി കെ താരം അറാട്ട ഇസുമി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസമാണ് വിരമിക്കുന്ന കാര്യം ഇസുമി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വ്യക്തമാക്കിയത്.കഴിഞ്ഞ ഐ എസ് എൽ നാലാം സീസണിൽ പരിക്കുകാരണം അധികം മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി താരത്തിന് കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല.അതുപോലെ കളിച്ച ആറു മത്സരങ്ങളിൽ ഒരു മെച്ചപ്പെട്ട പ്രകടനം പോലും താരത്തിനെ കാഴ്ച്ചവയ്ക്കാൻ സാധിച്ചില്ല.

football

വിരമിക്കലിനു ശേഷം പരിശീലക രംഗത്തേക്ക് ചേക്കേറാനാണ് താരത്തിന്റെ തീരുമാനം.ഇതിനായി നേരത്തെ തന്നെ എ എഫ് സി എ ലൈസൻസ് ഇസുമി സ്വന്തമാക്കിരുന്നു.റിലയന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സ് സംരഭത്തിലൂടെ പരിശീലക രംഗത്ത് എത്തുമെന്ന് അറാട്ട ഇസുമി വ്യക്തമാക്കി.


ഐ എസ് എല്ലിൽ എ ടി കെ, മുംബൈ എഫ് സി, പൂനെ സിറ്റി എഫ് സി എന്നീ ടീമുകൾക്കുവേണ്ടി കളിച്ച ഇസുമിഅവസാനമായി കളിച്ചത് ബ്ലാസ്റ്റേഴ്സിനുവേണ്ടിയായിരുന്നു.2005 ലാണ് താരം പ്രൊഫഷണൽ ഫുട്ബാളിലേക്ക് കാലുവയ്ക്കുന്നത്. ജാപ്പനീസ് വംശജനായ ഇസുമി 2006 ൽ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെത്തുന്നത്.തുടർന്ന് മഹീന്ദ്ര യുണൈറ്റഡ് എഫ് സി,പുണെ സിറ്റി,നെറോക്ക എഫ് സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു.

Story first published: Thursday, July 19, 2018, 9:10 [IST]
Other articles published on Jul 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+