Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി സ്‌കിന്‍കിസ് വരയ്ക്കുന്ന വരയില്‍ ബ്ലാസ്‌റ്റേഴ്‌സ് നടക്കും, അപ്പോൾ ഷട്ടോരി?

പുതിയ സീസണിനുള്ള ഒരുക്കങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് കാലേകൂട്ടി തുടങ്ങി. ക്ലബിന്റെ പുതിയ സ്‌പോര്‍ടിങ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് ചുമതലയേറ്റു. ലിത്വാനിയന്‍ ക്ലബ്, എഫ്‌കെ സുഡാവയുടെ ഡയറക്ടറായിരുന്ന സ്‌കിന്‍കിസ് ഇനി മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി തന്ത്രങ്ങള്‍ മെനയും. താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനൊപ്പം ക്ലബ് പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം സ്‌കിന്‍കിസ് നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച്ച വ്യക്തമാക്കി.

ഇനി സ്‌കിന്‍കിസ് വരയ്ക്കുന്ന വരയില്‍ ബ്ലാസ്‌റ്റേഴ്‌സ് നടക്കും, അപ്പോൾ ഷട്ടോരി?

ചുരുക്കത്തില്‍ കലോലിസ് സ്‌കിന്‍കിസ് വരയ്ക്കുന്ന ദിശയിലായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള സഞ്ചാരം. ദുരന്തപൂര്‍ണമായ ഐഎസ്എല്‍ സീസണിന്റെ പശ്ചാത്തലത്തിലാണ് സ്‌കിന്‍കിസിന് ചരടു വിട്ടുനല്‍കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം. തുടര്‍ച്ചയായി മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പ്ലേ ഓഫ് കാണാതെ പുറത്തായത്.

എല്‍ക്കോ ഷട്ടോരിക്ക് കീഴില്‍ ഏഴാം സ്ഥാനക്കാരായി ബ്ലാസ്‌റ്റേഴ്‌സ് മടങ്ങുകയായിരുന്നു. ടീമിന്റെ കളി ശൈലിയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും സീസണില്‍ ടീമിനെ മുന്നിലെത്തിക്കാന്‍ ഷട്ടോരിക്ക് കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി എല്‍ക്കോ ഷട്ടോരി തുടരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ അനിശ്ചിതത്വമുണ്ട്.

ഇനി സ്‌കിന്‍കിസ് വരയ്ക്കുന്ന വരയില്‍ ബ്ലാസ്‌റ്റേഴ്‌സ് നടക്കും, അപ്പോൾ ഷട്ടോരി?

നേരത്തെ, ടീം മാനേജ്‌മെന്റുമായി ഷട്ടോരി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതേസമയം, ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റില്‍ നിന്നും വ്യക്തമായ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു ഐഎസ്എല്‍ ക്ലബുകളുമായി ഷട്ടോരി ചര്‍ച്ച നടത്തുന്നതായും വിവരമുണ്ട്. എന്തായാലും പുതിയ സീസണിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ബ്ലാസ്റ്റേഴ്‌സ് തകൃതിയായി നടത്തുകയാണ്.

ബെംഗളൂരു എഫ്‌സിയില്‍ നിന്നും നിഷു കുമാറിനെ ക്ലബ് സ്വന്തം പാളയത്തില്‍ എത്തിച്ചുകഴിഞ്ഞു. ഐ ലീഗ്, ഐഎസ്എല്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് സീസണിലും ബെംഗളൂരു എഫ്‌സിയുടെ പ്രതിരോധതാരമായിരുന്നു 22 -കാരന്‍ നിഷു കുമാര്‍. നോര്‍ത്ത് ഈസ്റ്റ് താരം ലാല്‍തംഗ കാല്‍റിങ്ങിനെ ടീമിലെത്തിക്കാനും ബ്ലാസ്‌റ്റേഴ്‌സിന് ആലോചനയുണ്ട്. നേരത്തെ, ഒഡീഷ എഫ്‌സിയുടെ ആല്‍ബിനോ ഗോമസിനെയും ബെംഗളൂരു എഫ്‌സിയുടെ പ്രഭുസുഖന്‍ ഗില്ലിനെയും ക്ലബ് വാങ്ങിയിരുന്നു. ഗോള്‍ കീപ്പര്‍മാരായ ടിപി രഹനേഷിനും ബിലാല്‍ ഖാനും പകരക്കാരാണ് ഇരുവരും.

ഇനി സ്‌കിന്‍കിസ് വരയ്ക്കുന്ന വരയില്‍ ബ്ലാസ്‌റ്റേഴ്‌സ് നടക്കും, അപ്പോൾ ഷട്ടോരി?

ജംഷ്ഡപൂരില്‍ നിന്നും റാഞ്ചിയ ടിരിയാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിയുന്ന മറ്റൊരു പ്രമുഖ താരം. മധ്യനിരയിലേക്ക് ഹൈദരാബാദ് എഫ്‌സിയുടെ രോഹിത് കുമാറിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ പരിക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ നിറംകെടുത്തിയത്.

സന്ദേശ് ജിംഗാന്‍ അടക്കം പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതോടെ മികച്ച ലൈനപ്പ് കണ്ടെത്താനാവാതെ എല്‍ക്കോ ഷട്ടോരി സീസണ്‍ മുഴുവന്‍ വിഷമിച്ചു. ഇത്തവണ 18 മത്സരങ്ങളില്‍ നിന്നും നാലു ജയവും ഏഴു സമനിലയുമായി 19 പോയിന്റാണ് ടീമിന്റെ സമ്പാദ്യം.

Story first published: Sunday, March 15, 2020, 21:06 [IST]
Other articles published on Mar 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+