Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീ സീസൺ ടൂർണ്ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്..

അടുത്ത വാരം കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ലാ ലീഗാ വേൾഡ് പ്രീ സീസൺ ടൂർണമെന്റ്റിനുള്ള 31 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്.കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സ്‌ക്വാഡ് വിവരം പുറത്തുവിട്ടത്.ജൂലൈ 24 നാണ് ടൂർണമെന്റിന്റെ കിക്ക്‌ ഓഫ്, ആദ്യ മത്സരത്തിൽ തന്നെ കഴിഞ്ഞ വർഷത്തെ എ ലീഗ് മൂന്നാം സ്ഥാനക്കാരായ മെല്‍ബണ്‍ സിറ്റിയുമായി ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും.തുടർന്ന് ജൂലൈ 27 ന് സ്പാനിഷ് ടീമായ ജിറോണ മെല്‍ബണ്‍ സിറ്റിയുമായും 28 ന് അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജിറോണയുമായും ഏറ്റുമുട്ടും.

keralablasters

മലയാളി താരങ്ങളായ സി കെ വിനീത്, അനസ് എടത്തൊടിക, അബ്ദൂല്‍ ഹക്കു, സക്കീര്‍ മുണ്ടംപാറ തുടങ്ങിയവർ 31 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.ഇതാദ്യമായാണ് പ്രമുഖ ലീഗുകളിൽ നിന്നുള്ള വമ്പൻ ക്ലബ്ബുകൾ ഇന്ത്യയിൽ വന്ന് ടൂർണമെന്റ് നടത്തുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലേക്കുവേണ്ടി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് വലിയ മുതൽക്കൂട്ടാകും ഈ മത്സരങ്ങൾ.

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം:

ഗോള്‍ കീപ്പര്‍മാര്‍:ധീരജ് സിംഗ്,നവീന്‍ കുമാര്‍, സുജിത് ശശി കുമാര്‍.


ഡിഫന്‍ഡര്‍മാര്‍: നെമാഞ്ച ലാകിച്ച് പെസിച്ച്, സിറിള്‍ കാലി, ലാല്‍ റുവത്താര, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക,ലാല്‍ത്താകിമ , പ്രീതം കുമാര്‍ സിംഗ് , മുഹമ്മദ് റാക്കിപ്,അബ്ദൂല്‍ ഹക്കു, ജിഷ്ണു ബാലകൃഷ്ണന്‍


മിഡ്ഫീല്‍ഡര്‍മാര്‍: കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസീറ്റോ, സക്കീര്‍ മുണ്ടംപാറ, സഹല്‍ അബ്ദൂല്‍ സമദ്, ദീപേന്ദ്ര സിംഗ് നേഗി, പ്രശാന്ത് കെ, ഹോളിചരണ്‍ നര്‍സാരി, സുരാജ് റാവത്ത്,ലൊകീന്‍ മീട്ടേ,പ്രഗ്യാന്‍ സുന്ദര്‍, ഋഷിദത്ത്.


ഫോര്‍വേഡ്‌സ്: സി കെ വിനീത്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്, സ്ലാവിസ സ്‌റ്റൊജാനോവിച്ച്, സെമിന്‍ലെന്‍ ഡംഗര്‍, ഷയ്ബര്‍ലാംഗ് ഖര്‍പ്പന്‍,ജിതിന്‍ എം എ, അഫ്ദാല്‍ വി കെ.

Story first published: Thursday, July 19, 2018, 8:32 [IST]
Other articles published on Jul 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+