വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീല്‍ സൂപ്പര്‍താരം കക്ക എസി മിലാനില്‍ മടങ്ങിയെത്തുന്നു; ആരാധകര്‍ ആവേശത്തില്‍

റോം: എസി മിലാന്റെ ഇതിഹാസതാരവും മുന്‍ ലോക ഫുട്‌ബോളറുമായ കക്ക ടീമിലേക്ക് മടങ്ങിയെത്തുന്നു. കളിക്കാരന്റെ കുപ്പായമഴിച്ചുവെച്ച ബ്രസീല്‍ സൂപ്പര്‍താരം ഇത്തവണ മാനേജറായാണ് ഇറ്റാലിയന്‍ ക്ലബ്ബിലെത്തുന്നത്. സമീപകാലത്ത് കളിക്കളത്തില്‍ പിന്നോക്കം പോയ മിലാന്‍ ക്ലബ്ബിനെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് കക്ക എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചരിത്രവേദിയില്‍ വിജയക്കൊടി നാട്ടാന്‍ ടീം ഇന്ത്യ... ജയിച്ചേ തീരൂ, തീപാറും പിച്ചില്‍ പൊടിപാറുംചരിത്രവേദിയില്‍ വിജയക്കൊടി നാട്ടാന്‍ ടീം ഇന്ത്യ... ജയിച്ചേ തീരൂ, തീപാറും പിച്ചില്‍ പൊടിപാറും

മിലാന്റെ മറ്റൊരു ഇതിഹാസതാരം പൗലോ മല്‍ദീനി കഴിഞ്ഞ ദിവസമാണ് ക്ലബ്ബിന്റെ 'സ്ട്രാറ്റജിക്ക് ഡയറക്റ്റര്‍' ആയി ചുമതലയേറ്റത്. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ കക്കയുടെ മടങ്ങിവരവ് ക്ലബ്ബ് ഡയറക്ടര്‍ ലിയനാര്‍ഡോ സ്ഥിരീകരിച്ചു. കക്ക എന്നെന്നും ക്ലബ്ബുമായി കരാറുള്ള താരമായിരുന്നെന്നും പുതിയ അധ്യായത്തിനായി സപ്തംബറില്‍ താരം എത്തുമെന്നും അദ്ദേഹം അറിയിച്ചു.

kaka

ലിയനാര്‍ഡോയെ നിയമിച്ചതുതന്നെ മുന്‍ താരങ്ങളെ ക്ലബ്ബിന്റെ ഭാഗമാക്കുന്നതിന്റെ ആദ്യ ചുവടുവെയ്പായിരുന്നു. മിലാനില്‍ 25 വര്‍ഷം തന്റെ കരിയര്‍ മുഴവന്‍ കളിച്ച മാല്‍ദീനി എത്തിയതിന് പിന്നാലെ കക്കയും വരുന്നത് വലിയ മാറ്റത്തിന് വഴിവെച്ചേക്കും. 2007ലെ ലോക ഫുട്‌ബോളര്‍ ബഹുമതി നേടിയ കക്ക 2002ല്‍ ബ്രസീല്‍ ലോക കിരീടം നേടിയപ്പോള്‍ ടീം അംഗമായിരുന്നു. 2003 മുതല്‍ 2009 വരെയും പിന്നീട് 2013-14 സീസണിലും കക്ക മിലാനുവേണ്ടിയാണ് ബുട്ടണിഞ്ഞത്.

Story first published: Wednesday, August 8, 2018, 12:05 [IST]
Other articles published on Aug 8, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X