വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോളടി തുടര്‍ന്ന് റൊണാള്‍ഡോയും അല്‍കാസറും... അവിസ്മരണീയ കുതിപ്പുമായി യുവന്റസും ഡോട്മുണ്ടും

റോം/മ്യൂണിക്ക്: ഇറ്റാലിയന്‍ ലീഗില്‍ യുവന്റസും ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ടും വിജയക്കുതിപ്പ് തുടരുന്നു. സീസണില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന യുവന്റസ് 14ാം റൗണ്ട് മല്‍സരത്തില്‍ ഫിയൊറെന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റോഡ്രിഗോ ബെന്റാന്‍കര്‍, ജിയോര്‍ജിയോ ചിയെല്ല്‌നി എന്നിവരാണ് ഫിയൊറെന്റീനയ്‌ക്കെതിരേ യുവന്റസിനു വേണ്ടി വലക്കുലുക്കിയത്.

ഇറ്റാലിയന്‍ ലീഗില്‍ റൊണാള്‍ഡോയുടെ 10ാം ഗോള്‍ നേട്ടം കൂടിയായിരുന്നു ഇത്. ലീഗിലെ 14 മല്‍സരങ്ങളില്‍ നിന്ന് യുവന്റസിന്റെ 13ാം വിജയം കൂടിയാണിത്. ഒരു കളിയില്‍ മാത്രമാണ് യുവന്റസിന്റെ വിജയത്തിന് സമനിലയുമായി എതിരാളികള്‍ക്ക് തടയിടാനായത്. 40 പോയിന്റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ് യുവന്റസ്. 13 മല്‍സരങ്ങളില്‍ നിന്ന് 29 പോയിന്റ് മാത്രമാണ് രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്കുള്ളത്.

cristiano

അതേസമയം, സീസണില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ജര്‍മന്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട്. 13ാം റൗണ്ട് മല്‍സരത്തില്‍ ഡോട്മുണ്ട് 2-0ന് ഫ്രെയ്ബര്‍ഗിനെ പരാജയപ്പെടുത്തുകയായിരുന്നു. മാര്‍കോ റ്യൂസ്, പാകോ അല്‍കാസര്‍ എന്നിവരാണ് ഡോട്മുണ്ടിന്റെ സ്‌കോറര്‍മാര്‍. ബാഴ്‌സലോണയില്‍ നിന്ന് ഈ സീസണില്‍ ഡോട്മുണ്ടിലെത്തിയ അല്‍കാസര്‍ മികച്ച ഫോമിലാണ്. സ്പാനിഷ് സ്‌ട്രൈക്കര്‍ കൂടിയായ അല്‍കാസര്‍ ഇതിനോടകം 11 ഗോളുകള്‍ ഡോട്മുണ്ടിന് വേണ്ടി നേടിക്കഴിഞ്ഞു.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് 2-1ന് വെര്‍ഡറിനെ തോല്‍പ്പിച്ചു. ഇരട്ട ഗോള്‍ നേടിയ സെര്‍ജി ഗാബ്രിയാണ് ബയേണിന്റെ വിജയശില്‍പ്പി. വിജയത്തോടെ ലീഗില്‍ ബയേണ്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. 13 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റാണ് ബയേണിനുള്ളത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 33 പോയിന്റുമായാണ് ഡോട്മുണ്ട് ലീഗില്‍ തലപ്പത്ത് തുടരുന്നത്. 12 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റുള്ള ബൊറൂസ്യയാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.

Story first published: Sunday, December 2, 2018, 12:34 [IST]
Other articles published on Dec 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X