മിലാന്: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ് തോല്‍വിയറിയാതെ മുപ്പത്തിമൂന്നാം ഹോം മാച്ച് പൂര്‍ത്തിയാക്കി. ജെനോവയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ടാണ് യുവെന്റസ് ഹോം ഗ്രൗണ്ടിലെ റെക്കോര്‍ഡ് കുതിപ്പ് പുതിയ ഉയരങ്ങളിലെത്തിച്ചത്. പതിനേഴാം മിനുട്ടില്‍ മുനോസിന്റെ സെല്‍ഫ് ഗോളിലാണ് യുവെന്റസ് മുന്നിലെത്തിയത്. പോളോ ഡിബാല (18), മാന്‍ഡുകിച് (41), ബൊനുചി (64) എന്നിവര്‍ ഗോളടിച്ചു.
33 മത്സരങ്ങളില്‍ 83 പോയിന്റുമായി യുവെന്റസ് കിരീടത്തോടടുത്തു. പതിനൊന്ന് പോയിന്റ് ലീഡിലാണ് യുവെ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഗോള്‍ നില
ലാസിയോ 6-2 പാലെര്‍മോ
യുവെന്റസ് 4-0 ജെനോവ
സസോലോ 2-2 നാപോളി
ചീവോ 1-3 ടൊറിനോ
മിലാന് 1-2 എംപോലി
സാംഡോറിയ 1-2 ക്രോട്ടൊന്
ഉദിനിസെ 2-1 കാഗ്ലിയാരി
അറ്റലാന്റ 3-2 ബൊളോഗ്ന
ഫിയോറന്റീന 5-4 ഇന്റര്മിലാന്
പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)
യുവെന്റസ് 33 83
റോമ 32 72
നാപോളി 33 71
ലാസിയോ 33 64
അറ്റലാന്റ 33 63
മിലാന് 33 58
ഇന്റര്മിലാന് 33 58