Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോർച്ചുഗീസ് താരത്തെ റാഞ്ചി യുവന്റസ്..

വാലെൻസിയയുടെ പോർച്ചുഗീസ് യുവ താരമായ ഹുവോ കാൻസെലോയെ സ്വന്തമാക്കി യുവന്റസ്. താരവുമായി അഞ്ചു വർഷത്തേക്കാണ് യുവന്റസ് കരാറിലെത്തിയത്.ഏകദേശം 36 മില്യൺ യൂറോയ്ക്കാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ താരത്തെ സ്വന്തമാക്കിയത്.റഷ്യൻ ലോകകപ്പിനുള്ള പ്രിലിമിനറി സ്‌ക്വാഡിൽ താരത്തെ ഉൾപെടുത്തിരുനെങ്കിലും അവസാന 23 അംഗ ടീമിൽ സ്ഥാനം ലഭിച്ചില്ല.

juventus

2015 മുതൽ വലൻസിയ ടീമിൽ കളിച്ചിരുന്ന കാൻസെലോ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനുവേണ്ടി മിന്നും പ്രകടനം നടിത്തിരുന്നു.റൈറ്റ് ബാക്ക് പൊസിഷനിൽ വാലെൻസിയിൽ കളിച്ചിരുന്ന കാൻസെലോ ഇന്ററിലേക്ക് എത്തിയതോടെ റൈറ്റ് വിങ്ങിലേക്ക് കളംമാറി.വളരെ പെട്ടന്നു തന്നെ വിങ്ങിൽ കൂടെ മികച്ച പ്രകടനങ്ങൾ നടത്താൻ തുടങ്ങിയതോടെ പല വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി ഈ ഇരുപത്തിനാലുകാരൻ.കഴിഞ്ഞ സീസണിൽ ഇന്റർ യുവന്റസ്‌ മത്സരത്തിൽ രണ്ട് അസ്സിസിറ്റുകളോടെ മികച്ച പ്രകടനം നടത്തിയതോടെയാണ് താരത്തെ സ്വന്തം കുടാരത്തിലെത്തിക്കാൻ യുവന്റസ് ശ്രമം തുടങ്ങിയത്.

പോർച്ചുഗീലെ വമ്പൻ ക്ലബ്ബായ ബെൻഫിക്കയുടെ യൂത്ത് ടീമിൽ കളിച്ചുവളർന്ന കാൻസെലോ 2012 ൽ ബെൻഫിക്കയുടെ സീനിയർ ടീമിൽ ഇടംപിടിച്ചു.തുടർന്ന് ലാ ലീഗാ ക്ലബ്ബായ വാലെൻസിയിലെത്തിയ താരം ക്ലബ്ബിനായി 87 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും നേടിട്ടുണ്ട്. പോർച്ചുഗാലിന്റെ അണ്ടർ 16 മുതൽ അണ്ടർ 21 ടീമിൽ കളിച്ചിട്ടുള്ള കാൻസെലോ ദേശിയ ടീമിനായി 13 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Thursday, June 28, 2018, 17:34 [IST]
Other articles published on Jun 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+