Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവർപൂൾ താരത്തെ സ്വന്തമാക്കി യുവന്റസ്

ലിവർപൂളിന്റെ ജർമ്മൻ താരമായ എമ്റെ കാനേ ടീമിലെത്തിച്ച് യുവന്റസ്‌. ഫ്രീ ട്രാൻസ്ഫെറിലൂടെയാണ് താരം ഇറ്റാലിയൻ വമ്പന്മാരിലേക്കെത്തിയത്. യൂവെന്റ്‌സുമായി നാല് വർഷ കരാറിലാണ് എമ്റെ ഒപ്പുവച്ചത്.ഈ സീസൺ അവസാനത്തോടെ ജർമ്മൻ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ യുവന്റസ്‌ തുടങ്ങിക്കഴിഞ്ഞിരുന്നു.

മുൻ ലിവർപൂൾ പരിശീലകനായ ബ്രണ്ടൻ റോജേഴ്സിന്റെ നേതൃത്വത്തിലാണ് എമ്റെ കാൻ 2014 ൽ ആൻഫീൽഡിൽ കാലുകുത്തിയത്.റോജേഴ്സിന്റെ ടീമിൽ സ്ഥിര അംഗമായിരുന്ന കാൻ തുടർന്ന് പുതിയ പരിശീലകനായി യുർ​ഗന് ക്ലോപ് എത്തിയപ്പോഴും തന്റെ സ്ഥിരതയാർന്ന പ്രകടനം തുടർന്നു.

emrecan

മിഡ്‌ഫീൽഡറുടെ പല റോളുകൾ മാറി മാറി കൈകാര്യം ചെയ്യുന്ന എമ്റെ ചില സമയങ്ങളിൽ സെന്റര് ബാക്കായും കളിച്ചിരുന്നു.കഴിഞ്ഞ റയൽ മാഡ്രിഡിനെതിരായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിലും എമ്റെ ലിവര്പൂളിൽനായി കളത്തിലിറങ്ങിരുന്നു.ലിവര്പൂളിനായി 167 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ ഇരുപത്തിനാലുകാരൻ 14 ഗോളുകളും നേടിട്ടുണ്ട്. ലിവർപൂളിന് വേണ്ടി ഈ സീസണിൽ നന്നയി കളിച്ചുവെങ്കിലും ജർമനിയുടെ ലോകകപ്പ് ടീമിലേക്ക് വിളിവന്നില്ല.ജർമനിക്കുവേണ്ടി 20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് എമ്റെ കാൻ.

ജർമ്മൻ ക്ലബ്ബായ ഫ്രാങ്ക്ഫർട്ടിനുവേണ്ടി കളിച്ചുതുടങ്ങിയ എമ്റെ 2011 ൽ ബയേൺ മ്യൂണിക്കിന്റെ രണ്ടാം ഡിവിഷൻ ക്ലബ്ബിലും 2012 ൽ ബയേണിൻറെ അയൽക്കാരായ ലെവർക്‌ഷനിലും കളിച്ചിട്ടുണ്ട്.ജർമ്മനിയുടെ അണ്ടർ 15 മുതൽ അണ്ടർ 21 വരെയുള്ള ടീമിൽ കളിച്ചുട്ടുള്ള എമ്റെ മികച്ച യുവ താരത്തിനുള്ള പുരസ്കാരവും നേടിട്ടുണ്ട്.

Story first published: Friday, June 22, 2018, 16:00 [IST]
Other articles published on Jun 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+