For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇറ്റാലിയന്‍ കപ്പ്: എസി മിലാനെ തരിപ്പണമാക്കി യുവന്റസിന് കിരീടം

റോം: ഇറ്റാലിയന്‍ കപ്പ് (കോപ്പ ഇറ്റാലിയ) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാലാം തവണയും യുവന്റസ് കിരീടം നിലനിര്‍ത്തി. കിരീടപ്പോരില്‍ ഇറ്റലിയിലെ മുന്‍ പവര്‍ഹൗസുകളായ എസി മിലാനെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. അഞ്ച് തവണ ഇറ്റാലിയന്‍ കപ്പില്‍ ജേതാക്കളായിട്ടുള്ള മിലാനെ കലാശപ്പോരില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് യുവന്റസ് തരിപ്പണമാക്കുകയായിരുന്നു.

juventus

ഇരട്ട ഗോള്‍ നേടിയ മൊറോക്കന്‍ താരം മെഹ്ദി ബെനാറ്റിയയാണ് യുവന്റസിന്റെ ഹീറോ. 56, 64 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. 61ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റ യുവന്റസിന്റെ ഗോള്‍ നേട്ടത്തില്‍ ബെനാറ്റിയക്കൊപ്പം പങ്കാളിയായപ്പോള്‍ നാലാം ഗോള്‍ മിലാന്‍ താരം നിക്കോളോ കാലിനിച്ചിന്റെ സെല്‍ഫ് ഗോളായിരുന്നു. മല്‍സരത്തില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍, ലക്ഷ്യം കാണുന്നതില്‍ യുവന്റസ് വിജയം കണ്ടപ്പോള്‍ മിലാന് പിഴക്കുകയായിരുന്നു.

ഇറ്റാലിയന്‍ കപ്പില്‍ 13ാം തവണയാണ് യുവന്റസ് ജേതാക്കളാവുന്നത്. നിലവില്‍ ഇറ്റാലിയന്‍ കപ്പില്‍ ഏറ്റവും തവണ ചാംപ്യന്‍മാരായ റെക്കോഡും യുവന്റസിന്റെ പേരില്‍ തന്നെയാണ്. ഈ സീസണില്‍ യുവന്റസിന്റെ ആദ്യ കിരീട നേട്ടം കൂടിയാണിത്. അദ്ഭുതങ്ങല്‍ സംഭവിച്ചില്ലെങ്കില്‍ ഇറ്റാലിയന്‍ ലീഗ് കിരീടവും യുവന്റസ് നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Story first published: Thursday, May 10, 2018, 15:32 [IST]
Other articles published on May 10, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+