Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയിലെ രാജാക്കന്‍മാര്‍ യുവന്റസ് തന്നെ; സീസണിലെ രണ്ടാം കിരീടം

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ ഏഴാം തവണയും യുവന്റസ് ചാംപ്യന്‍ പട്ടത്തില്‍ മുത്തമിട്ടു. 37ാം റൗണ്ട് മല്‍സരത്തില്‍ എഎസ് റോമയോട് സമനില വഴങ്ങിയതോടെയാണ് യുവന്റസ് സീസണിലെ ലീഗ് കിരീടം ഉറപ്പിച്ചത്. കിരീടം ഉറപ്പിക്കാനായി ഒരു പോയിന്റ് മാത്രമാണ് യുവന്റസിന് വേണ്ടിയിരുന്നത്. ഇതോടെ രണ്ടാം സ്ഥാനക്കാരായ നാപ്പോളിയുടെ വിദൂരമായ കിരീട സാധ്യതയും അവസാനിക്കുകയായിരുന്നു.

juventus

37 മല്‍സരങ്ങളില്‍ നിന്ന് 92 പോയിന്റുമായാണ് യുവന്റസ് ഇറ്റാലിയന്‍ ലീഗ് ചരിത്രത്തിലെ 34ാം കിരീടത്തിലേക്ക് കുതിച്ചത്. സീസണില്‍ യുവന്റസിന്റെ രണ്ടാം കിരീട നേട്ടം കൂടിയാണിത്. നേരത്തെ, ഇറ്റാലിയന്‍ കപ്പിലും (കോപ്പ ഇറ്റാലിയ) യുവന്റസ് കിരീടം നേടിയിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ ഇനി ഒരു റൗണ്ട് മല്‍സരം കൂടിയാണ് ശേഷിക്കുന്നത്.

37ാം റൗണ്ട് മല്‍സരത്തില്‍ സംഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്ക് 88 പോയിന്റാണുള്ളത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാനെ അറ്റ്്‌ലാന്റെ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ ഉഡിനെസ് 1-0ന് വെറോണയെയും ടൊറീനോ 2-1ന് സ്പാലിനെയും കാഗ്ലിയാരി 1-0ന് ഫിയൊറെന്റീനയെയും ചീവോ 2-1ന് ബൊലോനയെയും തോല്‍പ്പിച്ചു.

Story first published: Monday, May 14, 2018, 15:29 [IST]
Other articles published on May 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+