വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇറ്റലിയില്‍ യുവന്റസ് വീണ്ടും ഒന്നാമത്; ലാ ലീഗയില്‍ ജയവുമായി അതലറ്റിക്കോ മാഡ്രിഡ്

മാഡ്രിഡ്: ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മിലാനെ തോല്‍പ്പിച്ചാണ് യുവന്റസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ലീഗില്‍ 12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 32 പോയന്റുമായി യുവന്റസ് ആണ് ഒന്നാം സ്ഥാനത്ത്. 31 പോയന്റുമായി ഇന്റര്‍മിലാന്‍ തൊട്ടുപിന്നിലുണ്ട്. ലീഗിലെ മറ്റു മത്സരഫലങ്ങള്‍, ലാസിയോ (4-2) ലീസ്, പാര്‍മ (2-0) റോമ, കാഗ്ലിയാരി (5-2), സാംപ്‌ഡോറിയ (0-0) അറ്റ്‌ലാന്റ, ഉദിനെസ് (0-0) സ്പാല്‍.

ഫ്രഞ്ച് ലീഗില്‍ മാഴ്‌സലെ ജയം സ്വന്തമാക്കി. ലിയോണിനെതിരെ 2-1നായിരുന്നു ജയം. എറ്റിയാനി 3-2ന് നാന്റെസിനേയും, മോണ്ട്പില്ലിയര്‍ 3-0ത്തിന് ടൗലോസിനേയും റെന്നെസ് 3-1ന് അമിനെസിനേയും തോല്‍പ്പിച്ചു. ലീഗില്‍ 13 കളികളില്‍ നിന്നും 30 പോയന്റുമായി പിഎസ്ജി ബഹുദൂരം മുന്നിലാണ്. 22 പോയന്റുമായി മാഴ്‌സലെയും 21 പോയന്റുമായി ആന്‍ഗേഴ്‌സുമാണ് പിറകിലുള്ളത്.

ഭാഗ്യം തുണച്ച് ലിവര്‍പൂള്‍, സിറ്റിയെ തകര്‍ത്ത് മുന്നോട്ട്; യുണൈറ്റഡിനും ജയംഭാഗ്യം തുണച്ച് ലിവര്‍പൂള്‍, സിറ്റിയെ തകര്‍ത്ത് മുന്നോട്ട്; യുണൈറ്റഡിനും ജയം

juventusvsacmilan

സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ജയം സ്വന്തമാക്കി. എസ്പാനിയോളിനെ 3-1നാണ് അത്‌ലറ്റിക്കോ തകര്‍ത്തത്. മറ്റു മത്സരഫലങ്ങള്‍, മല്ലോര്‍ക്ക 3-1 വിയ്യാറയല്‍, അത്‌ലറ്റിക് ക്ലബ്ബ് 2-1 ലെവാന്റെ ഗെറ്റാഫെ 0-0 ഒസാസുന, റയല്‍ ബെറ്റിസ് 1-2 സെവിയ്യ. ലീഗില്‍ 12 കളികളില്‍നിന്നും 25 പോയന്റുള്ള ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്. ഇത്രതന്നെ പോയന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ഐഎസ്എല്‍: ബെംഗളൂരുവിന് മുന്നില്‍ മുട്ടുമടക്കി ചെന്നൈഐഎസ്എല്‍: ബെംഗളൂരുവിന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ

athleticomadridvsespaniyol

ബുണ്ടസ് ലീഗയില്‍ മോണ്‍ഷെങ്‌ലാഡ്ബഷ് 3-1ന് വെര്‍ഡര്‍ ബ്രെമനെ തോല്‍പ്പിച്ചു. ലെവര്‍കൂസന്‍ 2-0ത്തിന് വോള്‍സ്ബര്‍ഗിനേയും ഫ്രെയ്ബര്‍ഗ് 1-0ത്തിന് ഫ്രാങ്ക്ഫുര്‍ട്ടിനേയും തോല്‍പ്പിച്ചു. ലീഗില്‍ 11 കളികളില്‍ നിന്നും 25 പോയന്റുള്ള മോണ്‍ഷെന്‍ഗ്ലാഡ്‌ബെഷ് ആണ് ആണ് ഒന്നാം സ്ഥാനത്ത്. 21 പോയന്റ് വീതമുള്ള ലെയ്പ്‌സിഗും ബയേണും രണ്ടും മൂന്നും സ്ഥാനത്താണുള്ളത്.

Story first published: Monday, November 11, 2019, 10:11 [IST]
Other articles published on Nov 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X