ടുറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗിനുള്ള യുവന്റസ് ടീമിനെ പ്രഖ്യാപിച്ച് പരിശീലകന് മൗറീസ്യോ സാറി. 26 അംഗ പട്ടികയില്‍ നിന്ന് 22 അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമിനെയാണ് സാറി പ്രഖ്യാപിച്ചത്. ആരാധകരെ ഞെട്ടിച്ച് രണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയാണ് സാറിയുടെ ചാമ്പ്യന്‍സ് ലീഗ് ടീമെന്നതാണ് ശ്രദ്ധേയം. പരിചയസമ്പന്നനായ സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ചിനെയും മിഡ്ഫീല്‍ഡര്‍ എമറി ക്യാനെയുമാണ് സാറി ഒഴിവാക്കിയത്. അവസാന സീസണില്‍ പ്രതീക്ഷിക്കൊത്ത് തിളങ്ങാത്ത മാന്‍സുക്കിച്ചിന്റെ ഈ സീസണിലെ പ്രീ സീസണ് പ്രകടനവും മോശമായതോടെയാണ് സ്ഥാനം തെറിച്ചത്.പരിക്കേറ്റ ക്യാപ്റ്റന്‍ ജിയോര്‍ജിയോ ചില്ലിനിയെയും സാറി ഒഴിവാക്കിയിട്ടുണ്ട്.
33കാരനായ മാന്‍സുകിച്ച് 2015മുതല്‍ യുവന്റസിന്റെ അഭിവാജ്യഘടകമായിരുന്നെങ്കിലും പുതിയ പരിശീലകനായ സാറിയെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല.യുവന്റസിനൊപ്പം നാല് സീരി എ കിരീടവും മാന്‍സുക്കിച്ച് നേടിയിട്ടുണ്ട്.അതേ സമയം അപ്രതീക്ഷിതമായാണ് എമറി ക്യാനെ പരിശീലകന് പുറത്താക്കിയത്.ഇതില്‍ പരസ്യമായ അതൃപ്തിയും താരം അറിയിച്ചു.ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് തന്നെ ഒഴിവാക്കിയ വിവരം അറിയുന്നതെന്നും അത് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നുമാണ് ക്യാന്‍ പ്രതികരിച്ചത്.25കാരനായ താരം 2018ല്‍ ലിവര്‍പൂളില്‍ നിന്നാണ് യുവന്റസിലെത്തിയത്.മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് എമറി ക്യാന്‍.അതേ സമയം പൗലോ ഡിബാല,ഗോണ്‍സാലോ ഹിഗ്വെയ്ന് എന്നിവരെ സാറി ടീമില്‍ ഉള്‍പ്പെടുത്തി.
തിളങ്ങിയിട്ടും ദേശീയ ടീമിലിടമില്ല; സെലക്ടര്‍മാര്‍ക്കെതിരേ സൗരാഷ്ട്ര താരം
ടീം:വോജിച്ച് സിന്‍സി,മാറ്റിയ ഡി സ്കിഗ്ലിയോ,മാത്തിയാസ് ഡി ലൈറ്റ്,മിറാലം പജാനിക്ക്,സാമി ഖദീര,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ആരോണ്‍ റംസി,പൗലോ ഡിബാല,ഡഗ്ലസ് കോസ്റ്റ,അലക്സ് സാന്‍ഡ്രോ,ഡാനിലോ,ബ്ലെയ്സ് മാറ്റിയുഡി,ജുവാന്‍ കുഡ്രോഡോ,ലിയോനാര്‍ഡോ ബൊനൂച്ചി,ഗോണ്‍സാലോ ഹിഗ്വെയ്ന്,ഡാനിയെല്ലി റുഗാനി,മെറിഹ് ഡെമിറല്‍,അഡ്രിയാന്‍ റാബിയോട്ട്,റോഡ്രിഗോ ബെന്റാകൂര്‍,കാര്‍ലോ പിന്സോഗ്ലിയോ,ഫെഡറിക്കോ ബെര്‍ണാഡ്ഷി,ജിയാന്‍ലൂജി ബഫണ്