വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അത്‌ലറ്റികോ മാഡ്രിഡ് കളിച്ച ഫുട്‌ബോള്‍ എനിക്ക് മനസിലാകുന്നില്ല; വിമര്‍ശനവുമായി ക്ലോപ്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ പുറത്തുപോയിരിക്കുകയാണ്. അത്‌ലറ്റികോ മാഡ്രിഡിനോട് ആദ്യ പാദത്തില്‍ 1-0ന് ജയിച്ചെങ്കിലും തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ 3-2ന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് യര്‍ഗന്‍ ക്ലോപും ശിഷ്യന്മാരും പുറത്തായത്. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ അത്‌ലറ്റിക്കോയുടെ കളി ശൈലിയെ വിമര്‍ശിച്ചിരിക്കുകയാണ് ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ്. എന്തുതരം ഫുട്‌ബോളാണ് അത്‌ലറ്റികോ മാഡ്രിഡ് കളിച്ചതെന്ന് മനസിലാകുന്നില്ലെന്നാണ് ക്ലോപ് പ്രതികരിച്ചത്. വളരെയേറെ ആക്രമിച്ച് കളിക്കുന്നു. താരങ്ങളെ പ്രസ് ചെയ്ത് കളിക്കുന്നു. ഇത്തരത്തില്‍ നല്ല ഫുട്‌ബോളല്ല അവര്‍ പുറത്തെടുത്തത്.

എന്തിനാണ് ഇത്തരത്തില്‍ മോശം ഫുട്‌ബോള്‍ പുറത്തെടുത്തതെന്ന് സത്യസന്തമായി അവര്‍ ചിന്തിക്കണം. കോക്കെ, സോള്‍, ലോറന്റെ തുടങ്ങിയ അത്‌ലറ്റികോ താരങ്ങള്‍ അവരുടെ പകുതിയില്‍ നിന്ന് കളിക്കുന്നതില്‍ക്കൂടുതല്‍ ലിവര്‍പൂള്‍ താരങ്ങളെ ആക്രമിക്കാനാണ് ശ്രമിച്ചത്. അവര്‍ പല താരങ്ങളെയും ഇടിച്ചു. എന്തായാലും മത്സരവിധി അന്തിമമാണ്. അത് അംഗീകരിക്കുന്നു. വിജയിച്ച ടീമിന് അഭിനന്ദനം. തോല്‍വി വളരെ മാനസിക വിഷമമുണ്ടാക്കുന്നു. ഞാനൊരു വലിയ തോല്‍വിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു - ക്ലോപ് പറഞ്ഞു.

jurgenklopp

<strong>ഐപിഎല്‍ നീട്ടി വയ്ക്കില്ല, റദ്ദാക്കുകയുമില്ല... പകരം മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍?</strong> ഐപിഎല്‍ നീട്ടി വയ്ക്കില്ല, റദ്ദാക്കുകയുമില്ല... പകരം മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍?

കളിക്കണക്കുകളില്‍ ഏറെ മുന്നിലുണ്ടായിട്ടും തട്ടകത്തില്‍ ലിവര്‍പൂളിന് തലകുനിക്കേണ്ടി വന്നു. സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനെ, മുഹമ്മദ് സലാഹ്, വാന്‍ ഡെക്ക് തുടങ്ങി സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നിട്ടും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന്പുറത്തായത് ക്ലോപിന്റെ പരിശീലക സ്ഥാനത്തിനും ഇളക്കം തട്ടിക്കും. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലിവര്‍പൂള്‍ 34 തവണയാണ് അത്‌ലറ്റികോ ഗോള്‍മുഖം ആക്രമിച്ചത്. ഇതില്‍11 എണ്ണവും ലക്ഷ്യത്തിലേക്ക് ഷോട്ടെടുക്കാന്‍ ലിവര്‍പൂളിനായി. മറുപടിയായി 10 ഷോട്ടും ഇതില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് തൊടുക്കാനും അത്‌ലറ്റിക്കോയ്ക്കായി.

നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ലിവര്‍പൂള്‍ കളി കളഞ്ഞുകുളിച്ചത്. 43ാം മിനുട്ടില്‍ ഓക്‌സ്ലേയ്ഡ് ചേംബര്‍ലെയ്‌ന്റെ അസിസ്റ്റില്‍ വിജിനാല്‍ഡും ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. പിന്നീട് 90 മിനുട്ടുവരെ ലീഡ് നിലനിര്‍ത്താന്‍ ലിവര്‍പൂളിനായി. എന്നാല്‍ അധിക സമയത്തില്‍ ഭാഗ്യം ലിവര്‍പൂളിനെ തുണച്ചില്ല. 94ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ലീഡ് ഉയര്‍ത്തിയ ലിവര്‍പൂള്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന മിനുട്ടുകളില്‍ കളം വാണം ലാ ലിഗ ക്ലബ്ബ് ആന്‍ഫീല്‍ഡിനെ കണ്ണീരണിയിച്ചു. 97ാം മിനുട്ടിലും 106ാം മിനുട്ടിലും ലോറന്റിയും 121ാം മിനുട്ടില്‍ അല്‍വാരോ മൊറാറ്റയുമാണ് അത്‌ലറ്റിക്കോയ്ക്കായി വലകുലുക്കിയത്. പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ലിവര്‍പൂളിന് വലിയ നാണക്കേട് സൃഷ്ടിക്കുന്നതാണ് ചാമ്പ്യന്‍സ് ലീഗിലെ ഞെട്ടിക്കുന്ന പുറത്താകല്‍.

Story first published: Thursday, March 12, 2020, 17:09 [IST]
Other articles published on Mar 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X