റയല്‍ മാഡ്രിഡ് പുതിയ പരിശീലകനെ നിയമിച്ചു; ലോകകപ്പിന് ശേഷം ചുമതലയേല്‍ക്കും
മാഡ്രിഡ്: സിനദിന്‍ സിദാന്‍ രാജിവെച്ച ഒഴിവിലേക്ക് റയല്‍ മാഡ്രിഡ് പുതിയ പരിശീലകനെ നിയമിച്ചു. സ്‌പെയിന്‍ ദേശീയ ടീമിന്റെ കോച്ച് ജുലെന്‍ ലോപെറ്റെഗുയി ലോകകപ്പിന് ശേഷം ടീമിന്റെ ചുമതല ഏറ്റെടുക്കും. റയല്‍ മാഡ്രിഡിന് ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തശേഷമാണ് സിദാന്‍ കളമൊഴിഞ്ഞത്.

ലോകകപ്പില്‍ സ്‌പെയിന്‍ റഷ്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നതിന് രണ്ടു ദിവസം മുന്‍പാണ് റയല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്‌പെയിനുമായി 2020വരെ കരാറില്‍ ഏര്‍പ്പെട്ടിരുന്ന ജുലെന്‍ മാഡ്രിഡ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെ റയല്‍ മാഡ്രിഡില്‍ മൂന്നുവര്‍ഷം കളിക്കാരനായിരുന്നു ഇദ്ദേഹം.
2016ല്‍ ആയിരുന്നു ജുലെന്‍ സ്‌പെയിനിന്റെ പരിശീലകനായി ചുമതലയേറ്റത്. 2010ല്‍ ലോകകപ്പും 2012ല്‍ യൂറോ കപ്പും നേടിക്കൊടുത്ത വിഖ്യാത പരിശീലകന്‍ വിന്‍സെന്റ് ഡെല്‍ ബോസ്‌ക്യുവിന് പകരക്കാനായെത്തിയ ജുലന്‍ ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ടു നയിക്കുന്നത്. റഷ്യ ലോകകപ്പില്‍ നിലവാരമുള്ള ടീമുമായി എത്തുന്ന സ്‌പെയിന്‍ ഫേവറിറ്റുകളില്‍ ഒന്നാണ്. സ്‌പെയിന്‍ ലോകകപ്പ് നേടുകയാണെങ്കിലും പരിശീലകന്‍ സ്ഥാനമൊഴിയുമെന്ന് ഇതോടെ ഉറപ്പായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications