Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൗറീഞ്ഞോ ടോട്ടനം കോച്ചായി; പൊലിഞ്ഞത് റയലിന്റെ സ്വപ്‌നങ്ങള്‍

ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജോസ് മൗറീഞ്ഞോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം ഫുട്‌ബോളില്‍ നിന്ന് അല്‍പ്പനാള്‍ മാറി നിന്ന ശേഷമാണ് മൗറീഞ്ഞോ ടോട്ടനത്തിനെ കളി പഠിപ്പിക്കാനെത്തുന്നത്. മൗറീസ്യോ പൊച്ചറ്റീനോ എന്ന ശാന്തനായ പരിശീലകന് പകരം ജോസ് മൗറീഞ്ഞോ എന്ന കര്‍ക്കശക്കാരനായ പരിശീലകനെത്തുമ്പോള്‍ ടോട്ടനത്തില്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പ്.

പരിചയസമ്പത്തേറെയുള്ള മൗറീഞ്ഞോയുടെ കീഴില്‍ ടോട്ടനം പുതിയ സ്വപ്‌നങ്ങള്‍ നെയ്യുമ്പോള്‍ തകര്‍ന്നു വീണത് റയല്‍ മാഡ്രിഡിന്റെ സ്വപ്‌നങ്ങളാണ്. ഇത്തവണത്തെ കൈമാറ്റ ജാലകത്തില്‍ റയല്‍ മാഡ്രിഡ് രണ്ട് ടോട്ടനം താരങ്ങളെ ലക്ഷ്യംവെച്ചിരുന്നു. ഡെച്ച് താരം ഡാനില്‍യല്‍ ക്രിസ്റ്റ്യനും ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നും. മികച്ച സ്‌ട്രൈക്കര്‍മാരുടെയും മിഡ്ഫീല്‍ഡര്‍മാരുടെയും അഭാവം വലയ്ക്കുന്ന റയലിന്റെ പ്രതീക്ഷകളായിരുന്നു ഇരുവരും. ടോട്ടനം മോശം പ്രകടനം തുടര്‍ന്നതോടെ ഇരുവരും ടീം വിടുന്നതായുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

mourinho

എന്നാല്‍ മൗറീഞ്ഞോ എത്തിയതോടെ ഇനി ഇവരുടെ കൂടുമാറ്റം നടക്കില്ല. കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായിരിക്കെ അന്ന് മൗറീഞ്ഞോ ടീമിലെത്തിക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്ന താരങ്ങളായിരുന്നു ഇരുവരും. കെയ്‌നിന്റെയും ക്രിസ്റ്റ്യന്റെയും കളിയോടുള്ള ആത്മാര്‍ത്ഥതയെ പല്ലപ്പോഴായും മൗറീഞ്ഞോ പുകഴ്ത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ടോട്ടനം നിരയില്‍ ഇരുവരും ഉണ്ടാകുമെന്നുറപ്പ്. ജനുവരിയില്‍ കൂടുതല്‍ പണം മുടക്കണമെന്ന് ടോട്ടനം മാനേജ്‌മെന്റിനോട് മൗറീഞ്ഞോ ആവശ്യപ്പെട്ടതായാണ് വിവരം.

Story first published: Thursday, November 21, 2019, 17:18 [IST]
Other articles published on Nov 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+