എറിക്‌സണ് തലയുയര്‍ത്തി തന്നെ ടോട്ടനം വിടാം: താരത്തെ പുകഴ്ത്തി മൗറീന്യോ
ലണ്ടന്‍: ഈ സീസണിന്റെ തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ കൂടുമാറ്റം. ടോട്ടനത്തിന്റെ ഡെച്ച് താരം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുമെന്നായിരുന്നു ആദ്യ അഭ്യൂഹം. എന്നാല്‍ ഇപ്പോള്‍ ക്രിസ്റ്റിയനായി ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനാണ് സജീവമായി രംഗത്തുള്ളത്. ഈ സീസണിന്റെ അവസാനത്തോടെ ടോട്ടനവുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ കൈമാറ്റത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടോട്ടനം പരിശീലകനായ ഹോസെ മൗറീന്യോ.
ക്രിസ്റ്റ്യന്‍ ടോട്ടനം വിടുകയെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ ടീം വിടുകയാണെങ്കില്‍ തല ഉയര്‍ത്തിത്തന്നെ അദ്ദേഹത്തിന് മടങ്ങാം. അതിനുള്ള പ്രകടനം അദ്ദേഹം ടോട്ടനത്തിനൊപ്പം കാഴ്ചവെച്ചു കഴിഞ്ഞു. ആരാധകരും എന്നും ക്രിസ്റ്റിയനെ ബഹുമാനിക്കും. കഴിവിന്റെ പരമാവതി കളത്തില്‍ പുറത്തെടുക്കുന്ന താരമാണ് ക്രിസ്റ്റ്യന്‍- മൗറീന്യോ പറഞ്ഞു.

ഈ സീസണിന്റെ തുടക്കം മുതല്‍ ടോട്ടനം വിടാന്‍ ക്രിസ്റ്റിയന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറായെന്ന് കഴിഞ്ഞിടെ താരം തന്നെ വ്യക്തമാക്കിയിരുന്നു. 2013ല്‍ അയാക്‌സ് വിട്ടാണ് ക്രിസ്റ്റ്യന്‍ ടോട്ടനത്തിലെത്തിയത്. ടോട്ടനത്തിനൊപ്പം 223 മത്സരം കളിച്ച താരം 51 ഗോളുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications