വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഒളിമ്പിയാക്കോസിനെതിരായ ഗോളിന് ബോള്‍ ബോയിക്ക് നന്ദി പറഞ്ഞ് ഹോസെ മൗറീന്യോ

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിയാക്കോസിനെതിരായ മത്സരത്തില്‍ ഗോളടിക്കാന്‍ സഹായിച്ച ബോള്‍ ബോയിക്ക് നന്ദി പറഞ്ഞ് ടോട്ടനം കോച്ച് ഹോസെ മൗറീന്യോ. ഹാരി കെയ്‌നിന്റെ സമനില ഗോളിന് നീക്കത്തെ സഹായിച്ച പെട്ടെന്നുള്ള നീക്കങ്ങളാണ് മൗറീന്യോയുടെ പ്രശംസയ്ക്കിടയാക്കിയത്. ഗോളിന് ശേഷം അദ്ദേഹം ബോള്‍ ബോയിയെ ആലിംഗനം ചെയ്യുകയായിരുന്നു. പോര്‍ച്ചുഗീസുകാരനായ മൗറീന്യോ കോച്ചായതിന് ശേഷമുള്ള ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ടോട്ടനത്തിന്റെ വമ്പന്‍ തിരിച്ചുവരവിന് കൂടി സ്റ്റേഡിയം സാക്ഷിയായി.

മത്സരത്തില്‍ ടോട്ടനം 4-2 നാണ് ഒളിമ്പിയാക്കോസിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് സ്റ്റേജിലെത്തി. യൂസഫ് എല്‍-അറബിയും(6), റൂബന്‍ സെമെദോയും (19) നേടിയ ഗോളില്‍ ഒളിമ്പിയാക്കോസ് രണ്ട് ഗോള്‍ ലീഡ് നേടിയിരുന്നു. ദലെ അലി(45+1), ഹാരി കെയ്ന്‍ (50, 77), സെര്‍ജി ഔറിയര്‍(73) എന്നിവരാണ് ടോട്ടനത്തിനായി ഗോള്‍ നേടിയത്.

mourinho

<strong>കൂലി വാങ്ങിയില്ല, ഇന്ത്യന്‍ ടാക്‌സി ഡ്രൈവറെ ഡിന്നറിന് ക്ഷണിച്ച് പാക് ക്രിക്കറ്റ് ടീം, ചിത്രം വൈറല്‍</strong>കൂലി വാങ്ങിയില്ല, ഇന്ത്യന്‍ ടാക്‌സി ഡ്രൈവറെ ഡിന്നറിന് ക്ഷണിച്ച് പാക് ക്രിക്കറ്റ് ടീം, ചിത്രം വൈറല്‍

കുട്ടിക്കാലത്ത് ഞാന്‍ ഒരു മിടുക്കനായ ബോള്‍ ബോയ് ആയിരുന്നെന്ന് മൗറീന്യോ പറഞ്ഞു. ഈ കുട്ടിയും മിടുക്കനാണ്. കാരണം അവന്‍ ഗെയിം നന്നായി മനസ്സിലാക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നെന്നും മൗറിന്യോ പറഞ്ഞു. എന്നിരുന്നാലും, മത്സരത്തില്‍ മൗറിന്യോ തന്റെ ടീമിന്റെ പ്രതിരോധത്തില്‍ നിരാശ പ്രകടിപ്പിച്ചു. ഞങ്ങള്‍ മികച്ച രീതിയില്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് മൗറീന്യോ വ്യക്തമാക്കി.

Story first published: Wednesday, November 27, 2019, 17:10 [IST]
Other articles published on Nov 27, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X