വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൗറീന്യോ മാഞ്ചസ്റ്റര്‍ വിട്ട് റയല്‍ മാഡ്രിഡിലേക്കോ?; പരിശീലകന്റെ പ്രതികരണം

ലണ്ടന്‍: മുമ്പെങ്ങുമില്ലാത്തവിധം മികവ് നഷ്ടപ്പെട്ട റയല്‍ മാഡ്രിഡ് പുതിയ പരിശീലകനെ തേടുകയാണെന്ന് റിപ്പോര്‍ട്ട്. മുന്‍ പരിശീലകനും നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ചുമായ ഹോസെ മൗറീന്യോയെ റയല്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സീസണില്‍ മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൗറീന്യോയെ മാറ്റുമെന്ന സൂചനകളുണ്ടായിരുന്നു.

വിജയം തുടരാന്‍ വിശാഖപട്ടണത്ത്... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, കരീബിയന്‍ കശാപ്പിന്
റയല്‍ പരിശീലകന്‍ ജുലെന്‍ ലോപ്‌റ്റെഗുയി കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകകൂടി ചെയ്താല്‍ പരിശീലകന്റെ സ്ഥാനം തെറിച്ചേക്കും. അടുത്തയാഴ്ച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയും റയല്‍ കോച്ചിന് കടുത്തുവെല്ലുവിളിയാകും. സ്‌പെയിന്റെ ദേശീയ ടീമില്‍നിന്നും വിവാദത്തിന്റെ അകമ്പടിയോടെ റയിലെത്തിയ പരിശീലകന് കാര്യങ്ങളൊന്നും അനുകൂലമല്ല.

Jose Mourinho not interested in Real Madrid job

ലോപ്‌റ്റെഗുയിക്ക് പകരക്കാരനായി മൗറീന്യോ എത്തുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. എന്നാല്‍, താന്‍ അത്തരത്തിലൊരു തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് മൗറീന്യോയുടെ പ്രതികരണം. മാഞ്ചസ്റ്ററിലാണ് തന്റെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു. എനിക്കൊരു കോണ്‍ട്രാക്ട് ഉണ്ട്. അത് അവസാനിക്കുന്ന ദിവസം വരെ മറ്റൊരു ടീമിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മൗറീന്യോ വ്യക്തമാക്കി.

ചെല്‍സിയുമായുള്ള കളിക്കിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചതായും മൗറീന്യോ പറഞ്ഞു. ചെല്‍സി കോച്ച് മൗറീസിയോ സാറിയുടെ സഹപരിശീലകന്‍ മാര്‍ക്കോ ഇയാനി തന്നോട് ക്ഷമ ചോദിച്ചിട്ടുണ്ട്. ചെല്‍സി അദ്ദേഹത്തെ പുറത്താക്കണമെന്നില്ലെന്നും മൗറീന്യോ വ്യക്തമാക്കി. ചെല്‍സി ഗോളടിച്ചപ്പോള്‍ മാഞ്ചസ്റ്ററിന്റെ ബെഞ്ചിന് മുന്നില്‍ ഇയാനി ആഘോഷം നടത്തിയതാണ് വിവാദമായത്.

Story first published: Tuesday, October 23, 2018, 12:52 [IST]
Other articles published on Oct 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X