Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അമ്പരപ്പ്; പോഗ്ബയെ പിന്തുണച്ച് മൗറീഞ്ഞോ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുത്തത്. അവസാന സീസണിലെ രണ്ടാം സ്ഥാനക്കാരായ അവര്‍ ആറാം സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്. സീസണിന്റെ തുടക്കത്തിലെ മോശം പ്രകടനവും പോള്‍ പോഗ്ബയും പരിശീലകന്‍ ജോസ് മൗറീഞ്ഞോയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ടീമിനെ ബാധിക്കുകയും ചെയ്തതോടെ മൗറീഞ്ഞോയുടെ ജോലി തെറിച്ചു. പകരമെത്തിയ ഒലെ ഗുണ്ണര്‍ സോള്‍ഷെയറിന് കീഴില്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് കളം മറന്നു. സ്ഥിരതയില്ലാത്ത താരങ്ങളും പരിക്കുമാണ് ടീമിനെ പിന്നോട്ടടിച്ചത്. ഇപ്പോള്‍ ടീമിലെ പ്രശ്‌നമെന്തെന്ന് വെളിപ്പെടുത്തി മുന്‍ പരിശീലകന്‍ മൗറീഞ്ഞോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

നിലവില്‍ സ്വകാര്യ ചാനലില്‍ കളി അവതാരകനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യുണൈറ്റഡിനെക്കുറിച്ച് മനസ്സ് തുറന്നത്. മാഞ്ചസറ്റര്‍ യുണൈറ്റഡിന്റെ പ്രശ്‌നം പോഗ്ബയില്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ തോല്‍വിക്ക് പോഗ്ബ മാത്രമല്ല കാരണക്കാരന്‍. മറ്റുള്ള കളിക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്.ടീമിന് ലക്ഷ്യബോധമില്ല. മാനേജ്‌മെന്റിന്റെ പിടിപ്പികേടും ടീമിന്റെ തളര്‍ച്ചക്ക് കാരണമായി. അവസാന സീസണില്‍ യുണൈറ്റഡിനെ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തിക്കാനയത് മഹത്തായ നേട്ടമായി കരുതുന്നു. നിലവിലെ ടീമിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഒരുക്കമല്ല. ഞാന്‍ ഒന്നും പറയേണ്ട കാര്യമല്ല. ഭാവിയില്‍ അത് മനസ്സിലാകും. ഒന്നുമാത്രം പറയാം,യുണൈറ്റഡില്‍ പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

josemourinho

പോള്‍ പോഗ്ബയും മൗറീഞ്ഞോയും തമ്മിലുള്ള അഭിപ്രായഭിന്നതമൂലമാണ് മൗറീഞ്ഞോ പുറത്തായത്. പരിശീലന സമയത്തും ഡ്രസിങ് റൂമിലും കൊമ്പുകോര്‍ത്ത ഇരുവരുടെയും നടപടികള്‍ ഏറെ ചര്‍ച്ചയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം പുതിയ ക്ലബ്ബുമായി കരാറിലെത്താന്‍ മൗറീഞ്ഞോ തയ്യാറായിട്ടില്ല. 2016ല്‍ ചെല്‍സിയില്‍ നിന്ന് യുണൈറ്റഡിലെത്തിയ മൗറീഞ്ഞോ യൂറോപ്പാ ലീഗ്,എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ്,കാരബാവോ കപ്പ് കിരീടങ്ങള്‍ ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്.

Story first published: Thursday, May 16, 2019, 9:04 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+