ചെല്‍സിയുടെ ഗോളാഘോഷം പിടിച്ചില്ല, തല്ലാന്‍ ഓടി മൗറീന്യോ; വീണ്ടും വിവാദം
ലണ്ടന്‍: കളിക്കളത്തിന് പുറത്തെ വിവാദത്തില്‍ കുപ്രസിദ്ധിനേടിയ പരിശീലകന്‍ ഹോസെ മൗറീന്യോ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു മൗറീന്യോ വീണ്ടും വിവാദനായകനായത്. ആവേശകരമായ മത്സരത്തിന്റെ അവസാന മിനിറ്റില്‍ ചെല്‍സി സമനില നേടിയത് ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെ മൗറീന്യോ ചെല്‍സിയുടെ സഹപരിശീലകര്‍ക്കെതിരെ പാഞ്ഞടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരാണ് രംഗം ശാന്തമാക്കിയത്.
മത്സരത്തില്‍ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുണൈറ്റഡ് ഗോള്‍ തിരിച്ചടിച്ചു. പിന്നാലെ രണ്ടാം ഗോളും നേടിയ ടീം ലീഡെടുത്തതോടെ ചെല്‍സി തോല്‍വിയിലേക്ക് നീങ്ങിയതാണ്. എന്നാല്‍, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ചെല്‍സി സമനില നേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൗറീന്യോയുടെ മുന്നില്‍ മൈതാനത്ത് കയറി ഒരു ചെല്‍സി സഹപരിശീലകന്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

ഇയാള്‍ക്ക് പിന്നാലെ മൗറീന്യോ അടിക്കാന്‍ ഓടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നവരും ഇരുവരെയും തടഞ്ഞു. പിന്നീട് ചെല്‍സി പരിശീലകന്‍ മൗറീസിയോ സാറി മൗറീന്യോയുമായി സംസാരിക്കുകയും ചെയ്തു. മത്സരശേഷം മൂന്നുവിരലുയര്‍ത്തി കാണികളെ അഭിസംബോധന ചെയ്തശേഷമായിരുന്നു മൗറീന്യോ മടങ്ങിയത്. ചെല്‍സിക്കുവേണ്ടി മൂന്നുതവണ മൗറീന്യോ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തിരുന്നു.
ചെല്‍സിയില്‍നിന്നും തനിക്ക് ബഹുമാനം തിരിച്ചുകിട്ടിയിട്ടില്ലെന്ന് മൗറീന്യോ പിന്നീട് പറഞ്ഞു. ഇവിടെ ഞാന്‍ എന്താണോ കാട്ടിയത്, അതുതന്നെ മാഡ്രിഡിലും, മിലാനിലും, പോര്‍ട്ടോയിലും കാട്ടുമെന്ന് മൗറീന്യോ വ്യക്തമാക്കി. കളിക്കിടെ താന്‍ തെറ്റുകള്‍ വരുത്താറുണ്ടെന്നും അത് ഇനിയും ആവര്‍ത്തിക്കുമെന്നായിരുന്നു ചെല്‍സി പരിശീലകന്റെ പ്രതികരണം. മത്സരശേഷം മൗറീന്യോ ക്ഷമ ചോദിച്ചു, താനത് സ്വീകരിക്കുകയും ചെയ്തു. സഹപരിശീലകനുമായി താന്‍ സംസാരിക്കുമെന്നും സാറി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications