വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുണെ സിറ്റിയിൽ എട്ടാം വിദേശ താരം.. മധ്യനിരയിൽ ഇനി സ്പാനിഷ് താരത്തിന്റെ കരുത്ത്..

By Desk

സ്പാനിഷ് പ്രതിരോധ താരം ജൊനാഥൻ വില്ലയെ ടീമിലെത്തിച്ച് പുണെ സിറ്റി.ഇതോടെ വരുന്ന സീസണിലേക്കു വേണ്ടി ടീമിലെത്തിച്ച വിദേശ താരങ്ങളുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തെ കരാറിലാണ് മുൻ സെൽറ്റ വീഗൊ താരം ക്ലബുമായി കരാര്‍ ഒപ്പിട്ടത്.ഡിഫൻസീവ് മിഡ്ഫീൽഡറായ ജൊനാഥൻ വില്ല ടീമിലെത്തുന്നതോടെ കഴിഞ്ഞ സീസണിൽ പരാജയപ്പെട്ട പോയ പ്രധിരോധകോട്ടയ്ക്ക് കൂടുതൽ കരുത്തുപകരും.

ball

സെല്‍റ്റയുടെ യൂത്ത് ടീമിലൂടെ വളർന്നുവന്ന താരം സെൽറ്റ വിഗോയ്ക്ക് ഒപ്പം ലാ ലീഗയിലും യുവേഫ സൂപ്പർ കപ്പിലും കളിച്ചിട്ടുണ്ട്.2014 ൽ ജെറുസലേം എഫ് സിക്കായും കളിച്ചിട്ടുള്ള വില്ല സ്പാനിഷ് ക്ലബ്ബായ റിക്രെയേറ്റീവോയിൽ നിന്നാണ് പുണെ സിറ്റിയിലേക്ക് എത്തുന്നത്.ഇതോടെ പുണെ സിറ്റിയുടെ വിദേശ കരുത്ത് എട്ടായി.നേരത്തെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കനേഡിയൻ സൂപ്പർ താരമായ ഇയാൻ ഹ്യൂമിനെയും പുണെ ടീമിലെത്തിച്ചിരുന്നു.ഇവർക്കു പുറമെ മാർസലീഞ്ഞൊ ,എമിലിയാനോ ആൽഫാരോ,ഡിയേഗോ കാർലോസ്,മാത്യു വിൽസ്, മാർടിൻ ,മാർകോ സ്റ്റാങ്കോവിച് എന്നിവരെയും പുണെ സ്വന്തമാക്കിട്ടുണ്ട്.


കഴിഞ്ഞ സീസണിൽ മികച്ച മുന്നേറ്റ നിര ഉണ്ടായിരുന്നിട്ടും പുണെയ്ക്ക് ഗോളുകൾ മാത്രം അകന്നുനിന്നു.കൂടാതെ പ്രധിരോധവും അത്ര മികവ് പുലർത്തിയില്ല.അതുകൊണ്ടുതന്നെ കൂടുതൽ വിദേശ ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരെ ടീമിലിത്തിച്ച പുണെ മുന്നേറ്റത്തിൽ ഫ്രീ ഏജന്റായി നിന്ന ഇയാൻ ഹ്യൂമിനെയും ടീമിലെത്തിച്ചു.

Story first published: Friday, August 24, 2018, 16:22 [IST]
Other articles published on Aug 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X