Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാനംവരെയും ടീമിനൊപ്പം.. ഫുട്ബോൾ ലോകത്തിന്റെ കൈയ്യടിനേടി ജർമൻ സൂപ്പർ താരം

താൻ കളിക്കുന്ന ടീം ലീഗിൽ ഏറ്റവും അവസാനം, അടുത്ത സീസണിൽ ഏതായാലും രണ്ടാം ഡിവിഷനിലേക്ക് തള്ളപ്പെടും, ഉരുവശത് കോടികളുടെ ഓഫറുമായി വമ്പൻ ക്ലബ്ബുകൾ,എന്നിട്ടും തന്റെ ടീമിനെ തള്ളിക്കളയാതെ വീണ്ടും അഞ്ച് വർഷത്തേക്ക് കരാറൊപ്പിടുക.ഇങ്ങനെ തന്റെ ടീമിനോട് അവസാനം വരെ നീതിപുലർത്താൻ ജർമൻ താരം ജോനാസ് ഹെക്ടറിനുമാത്രമേ സാധിക്കു.

ജർമൻ ക്ലബായ എഫ്.സി കോളോണു വേണ്ടിയാണ് ഹെക്ടർ കളിക്കുന്നത്.2012 ലാണ് ഹെക്ടർ ക്ലബ്ബിലെത്തുന്നത്.ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്ന് വെറും 22 പോയിന്റോടെ ബുന്ദസ്‌ലി​ഗയിൽ അവസാന സ്ഥാനത്താണ് എഫ്.സി കോളോൺ .അതുകൊണ്ടുതന്നെ അടുത്ത സീസണിൽ രണ്ടാം ഡിവിഷനിലേക്ക് ക്ലബ്ബ് തരംതാഴ്ത്തപ്പെടും.ടീം വീണ്ടും വീണ്ടും താഴ്ചയിലേക്ക് പോകുമ്പോഴും ടീമിനിവേണ്ടി തകർപ്പൻ പ്രകടനമാണ് ഹെക്ടർ കാഴ്ചവച്ചത്.താരത്തിന്റെ മികച്ച പ്രകടനം കണ്ട് ലിവർപൂളും ബയേൺ മ്യൂണിക് അടക്കമുള്ള യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും കോടികളുടെ ഓഫറുമായി എത്തിയിരുന്നു.ഒരു മികച്ച ലെഫ്റ് ബാക്കിനെ അടുത്ത സീസണിലേക്കുവേണ്ടി തപ്പിനടന്ന ലിവർപൂളാണ് താരത്തിനായി കൂടതൽ ചരടുവലിച്ചത്.

jonashector

എന്നാൽ കോടികളുടെ ഓഫറുകൾ തള്ളി വീണ്ടും ടീമിനൊപ്പം അഞ്ചു വർഷത്തേക്ക് തുടരാനാണ് ഹെക്ടർ തീരുമാനിച്ചത്.ഈ തീരുമാനത്തിന് ഫുട്ബോൾ ആരാധകർ ഒന്നടങ്കം താരത്തെ അഭിനന്ദിക്കുകയാണ്.2010 എഫ്.സി കോളോണിന്റെ രണ്ടാം നിര ടീമിലാണ് ഹെക്ടർ കളിച്ചുതുടങ്ങിയത്.പിന്നെ 2012 ൽ കോളോണിന്റെ സീനിയർ ടീമിലെത്തിയ ഹെക്ടർ ഇതുവരെ 170 മത്സരങ്ങളിൽ ടീമിനായി ബൂട്ടണിഞ്ഞു.ജർമനിക്കുവേണ്ടി 36 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഈ ഇരുപത്തിയേഴുകാരൻ നേടിട്ടുണ്ട്.

Story first published: Tuesday, April 24, 2018, 13:14 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+