തോല്‍വി കാര്യമാക്കുന്നില്ല; ജര്‍മന്‍ പരിശീലകനായി ജോക്വിം ലോ തുടരും
ബെര്‍ലിന്‍: ലോകകപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും പരിശീലകനെ മാറ്റേണ്ടെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ഒട്ടേറെ വിജയങ്ങള്‍ രാജ്യത്തിനായി നേടിത്തന്ന പരിശീലകനെ 2022വരെ തുടരാന്‍ ഫെഡറേഷന്‍ അനുവദിക്കുകയായിരുന്നു. സ്ഥാനം ഒഴിയാന്‍ നേരത്തെ കോച്ച് ജോക്വിം ലോ തയ്യാറായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പില്‍ മെക്‌സിക്കോയോടും കൊറിയയോടും തോറ്റ് ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനെ തുടര്‍ന്ന് പരിശീലകനെ മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോച്ചിന് പിന്നില്‍ ഉറച്ചു നില്‍ക്കുന്നതായി ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് അറിയിച്ചു. ലോകകപ്പിലെ തിരിച്ചടിയില്‍ നിന്നും ടീമിനെ കരകയറ്റാന്‍ ജോക്വിം ലോയ്ക്ക് കഴിയുമെന്നും പ്രസിഡന്റ് റിന്‍ഹാര്‍ഡ് ഗ്രിന്‍ജല്‍ വ്യക്തമാക്കി.
2006ലെ ലോകകപ്പ് മുതല്‍ ജോക്വിം ലോയാണ് ജര്‍മനിയുടെ പരിശീലകന്‍. 2014ല്‍ അദ്ദേഹം ടീമിനെ ലോക ചാമ്പ്യന്മാരുമാക്കി. റഷ്യയിലെ തകര്‍ച്ചയ്ക്ക് മുന്‍പായി പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ടീമിനെ സെമിഫൈനല്‍വരെ എത്തിക്കുന്നതില്‍ ജോക്വിം ലോ വിജയിച്ചിരുന്നു. എന്നാല്‍, ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിയാന്‍ അദ്ദേഹം സന്നദ്ധനായി. അതേസമയം, ഫെഡറേഷന്‍ കാലാവധി നീട്ടിയതോടെ ഇതുസംബന്ധിച്ച് നിലനിന്ന അനിശ്ചിതത്വത്തിന് വിരമാമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications