For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് ഫൈനലിലെ തോല്‍വി ജീവിതാവസാനം വരെ പിന്തുടരുമെന്ന് മസ്‌കരാനോ

By Gokul

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ കിരീടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്നും അര്‍ജന്റീനന്‍ ടീം അംഗങ്ങള്‍ ഇനിയും മോചിതരായില്ല. ഇപ്പോള്‍ മാത്രമല്ല, ജീവിതാവസാനം വരെ ആ വേദന തങ്ങളെ വേട്ടയാടുമെന്ന് അര്‍ജന്റീനയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മിഡ്ഫീല്‍ഡര്‍ ഹാവിയര്‍ മസ്‌കരാനോ പറഞ്ഞു.

ഫൈനല്‍ വരെ എത്തിയപ്പോള്‍ കിരീടമോഹം അത്രയധികം ടീം അംഗങ്ങള്‍ക്കുണ്ടായിരുന്നു. സെമിയില്‍ ബ്രസീലിനെ 7-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച ജര്‍മനിയാണ് എതിരാളികളെങ്കിലും മികച്ച കളി പുറത്തെടുത്താല്‍ ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കാമെന്നുറപ്പുണ്ടായിരുന്നെന്ന് മസ്‌കരാനോ പറഞ്ഞു. എന്നാല്‍ അവസരങ്ങള്‍ തുലച്ച അര്‍ജന്റീന ഫൈനലില്‍ ജയിക്കാവുന്ന കളി ജര്‍മനിക്കു മുന്നില്‍ അടിയറവെയ്ക്കുകയായിരുന്നെന്ന് മസ്‌കരാനോ നിരാശപ്പെട്ടു.

javiermascherano

അര്‍ജന്റീനയെ ഫൈനല്‍ നിര്‍ഭാഗ്യം വിടാതെ പിന്തുടരുകയാണ്. കോപ്പ അമേരിക്കയിലും മറ്റും ഇത് അനുഭവിച്ചറിഞ്ഞതാണ്. നിര്‍ഭാഗ്യമാണ് തങ്ങളെ കിരീടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നും അദ്ദേഹം പറയുന്നു. ലോകകപ്പ് ഫൈനലിലെത്തുകയും ജയിക്കുകയും ചെയ്യുക എന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല, അതുകൊണ്ടുതന്നെ ഈ തോല്‍വി തങ്ങളെ ജീവിതാവസാനം വരെ പിന്തുടരുമെന്ന് മസ്‌കരാനോ പറഞ്ഞു.

മികച്ച ടീമുണ്ടായിട്ടും നല്ല കളി കാഴ്ചവെച്ചിട്ടും അര്‍ജന്റീന തോല്‍ക്കുന്നത് നിരാശജനകമാണ്. ടീമിന് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ലോകം ഇവിടെ അവസാനിക്കുന്നില്ല. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. മികച്ചൊരു യുവനിര അര്‍ജന്റീനയ്ക്കുണ്ട്. അവര്‍ ഭാവിയില്‍ അര്‍ജന്റീനയ്ക്ക് കിരീടങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരുപതാം ലോകകപ്പിലെ മികച്ച താരങ്ങളിലൊരാളായ മസ്‌കരാനോ പറഞ്ഞു.

Story first published: Thursday, July 17, 2014, 14:03 [IST]
Other articles published on Jul 17, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+